ന്യൂസിലന്റ് ആക്രമണത്തില്‍ വംശീയ പരാമര്‍ശം: ആസ്‌ത്രേലിയന്‍ സെനറ്റര്‍ക്ക് മുട്ടയേറ്

ക്യൂന്‍സ് ലാന്‍ഡ് സെനറ്ററും വലതുപക്ഷ നേതാവുമായ ഫ്രേസര്‍ ആനിങിനെതിരേയാണ് യുവാവിന്റെ പ്രതിഷേധമുണ്ടായത്. മെല്‍ബണില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ 17കാരനായ യുവാവ് ആനിങിന്റെ തലയുടെ പിന്‍ഭാഗത്ത് മുട്ട അടിച്ച് പൊട്ടിക്കുകയായിരുന്നു.

ന്യൂസിലന്റ് ആക്രമണത്തില്‍ വംശീയ പരാമര്‍ശം:  ആസ്‌ത്രേലിയന്‍ സെനറ്റര്‍ക്ക് മുട്ടയേറ്

മെല്‍ബണ്‍: ന്യൂസിലന്റിലെ മസ്ജിദുകളിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയ ആസ്‌ത്രേലിയന്‍ സെനറ്റര്‍ക്കെതിരേ ചീമുട്ട പ്രയോഗം. ക്യൂന്‍സ് ലാന്‍ഡ് സെനറ്ററും വലതുപക്ഷ നേതാവുമായ ഫ്രേസര്‍ ആനിങിനെതിരേയാണ് യുവാവിന്റെ പ്രതിഷേധമുണ്ടായത്.

മെല്‍ബണില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ 17കാരനായ യുവാവ് ആനിങിന്റെ തലയുടെ പിന്‍ഭാഗത്ത്

മുട്ട അടിച്ച് പൊട്ടിക്കുകയായിരുന്നു.പ്രകോപിതനായ ആനിങ് തുടര്‍ച്ചയായി യുവാവിന്റെ മുഖത്തിടിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവാവിനെ വിട്ടയച്ചു. രാജ്യത്തേക്കുള്ള മുസ്‌ലിം കുടിയേറ്റത്തിന്റെ അനന്തരഫലമാണ് ദക്ഷിണ ന്യൂസിലന്റ് നഗരത്തില്‍ വിശ്വാസികള്‍ക്കെതിരേയുണ്ടായ ആക്രണമെന്നായിരുന്നു ഇയാളുടെ പ്രസ്താവന.

ഭയാനകവും വൃത്തികെട്ടതുമെന്നാണ് ആനിങിന്റെ പരാമര്‍ശത്തെ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വിശേഷിപ്പിച്ചത്.

RELATED STORIES

Share it
Top