Sub Lead

ടി വി സീരിയല്‍ അണിയറ പ്രവര്‍ത്തകരെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ശ്രമം; രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃക്കാക്കര സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ ലിന്റോ ഏലിയാസ്, പി പി അനൂപ് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്തത്.

ടി വി സീരിയല്‍ അണിയറ പ്രവര്‍ത്തകരെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ശ്രമം; രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

കൊച്ചി: ടി വി സീരിയലിലെ അണിയറ പ്രവര്‍ത്തകരെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവവത്തില്‍ രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃക്കാക്കര സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ ലിന്റോ ഏലിയാസ്, പി പി അനൂപ് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്തത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി നല്‍കിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കാക്കനാട് അത്താണിയില്‍ സീരിയലിലെ അണിയറ പ്രവര്‍ത്തകര്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തായി ഭീഷണിപ്പെടുത്തി ഇവര്‍ പണം വാങ്ങാന്‍ ശ്രമിച്ചെന്നാണ് പരാതി.

ബുധനാഴ്ച രാവിലെ ഇവരുടെ മുറിയില്‍ മഫ്തിയിലെത്തിയ അനൂപും ലിന്റോയും കഞ്ചാവുപൊതി പിടിച്ചതായി അറിയിച്ചു. 10,000 രൂപ കൈയോടെ തന്നാല്‍, കേസില്ലാതെ തീര്‍ക്കാമെന്ന് പോലിസുകാര്‍ അറിയിച്ചതായി യുവാക്കള്‍ നല്‍കിയ പരാതില്‍ പറയുന്നു. ഉച്ചയ്ക്കു വരുമ്പോള്‍ പണം സംഘടിപ്പിച്ചുവെയ്ക്കണമെന്നും പോലിസുകാര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് യുവാക്കള്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജുവാണ് രണ്ടു പോലിസുകാരോയും സസ്‌പെന്‍ഡ് ചെയ്തത്.

Next Story

RELATED STORIES

Share it