Big stories

മാലിയില്‍ സായുധാക്രമണം; 53 സൈനികര്‍ കൊല്ലപ്പെട്ടു

സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടങ്ങിയതായും വാര്‍ത്താവിതരണമന്ത്രി യയാ സംഗാരെ ട്വിറ്ററിലൂടെ അറിയിച്ചു.

മാലിയില്‍ സായുധാക്രമണം; 53 സൈനികര്‍ കൊല്ലപ്പെട്ടു
X

ബമാക്കോ: മാലിയിലുണ്ടായ സായുധാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള മെനക പ്രവിശ്യയിലെ സൈനികപോസ്റ്റിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടങ്ങിയതായും വാര്‍ത്താവിതരണമന്ത്രി യയാ സംഗാരെ ട്വിറ്ററിലൂടെ അറിയിച്ചു. നൈജര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെനക മേഖലയിലെ ഇന്‍ഡെലിമാന്‍ ഔട്ട്‌പോസ്റ്റില്‍ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടതായി മന്ത്രി വ്യക്തമാക്കി.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വത്തം ഒരു ഗ്രൂപ്പും ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. നേരത്തെ ബുര്‍കിന ഫാസോയുടെ അതിര്‍ത്തിയില്‍ നേരത്തെയുണ്ടായ രണ്ട് ആക്രമണങ്ങളില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it