Sub Lead

വിപിഎന്‍ ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് കശ്മീരിലെ ദോഡ പോലിസ്

വിപിഎന്‍ ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് കശ്മീരിലെ ദോഡ പോലിസ്
X

ശ്രീനഗര്‍: മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും വിപിഎന്‍ ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് കശ്മീരിലെ ദോഡ ജില്ലയിലെ പോലിസ്. സാങ്കേതിക നിരീക്ഷണം വഴി നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഏപ്രില്‍ 22ന് പെഹല്‍ഗാമില്‍ ആക്രമണമുണ്ടായപ്പോള്‍ വിപിഎന്‍ ഉപയോഗം രണ്ടുമാസത്തേക്ക് നിരോധിച്ച് ദോഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു. വിപിഎന്‍ ഉപയോഗം ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഈ ഉത്തരവ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുകളെന്ന് റിപോര്‍ട്ട് പറയുന്നു.

പോലിസിന്റെ ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകയായ നിത്യ രാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം ഉത്തരവ് ഇറക്കാനുള്ള ഭാരതീയ ന്യായ സംഹിതയിലെ 163ാം വകുപ്പ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. രാജ്യസുരക്ഷയാണ് എല്ലാത്തിലും മുകളിലെന്നും സുരക്ഷാ ഏജന്‍സിക്കാണ് പ്രാധാന്യമെന്നും പറയുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. വിപിഎന്‍ ഉപയോഗം 2022ലെ ഐടി ആക്ട് നിരോധിച്ചിട്ടില്ലെന്ന് കശ്മീരിലെ അഭിഭാഷകനായ ഹബീബ് ഇഖ്ബാലും പറഞ്ഞു. വിപിഎന്‍ കമ്പനികള്‍ ഡാറ്റ അഞ്ചുവര്‍ഷം സൂക്ഷിക്കണമെന്നു മാത്രമാണ് നിയമം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 23 പേരെ പൊതുസുരക്ഷാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ ആക്കിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it