അതിരപ്പിള്ളി കൊലപാതകം; പ്രതി പിടിയില്‍

അതിരപ്പിള്ളി കൊലപാതകം; പ്രതി പിടിയില്‍

തൃശൂര്‍: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയില്‍. അതിരപ്പിള്ളി സ്വദേശി ഗിരീഷാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപറേറ്റര്‍ കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപാ(39)ണ് വെട്ടേറ്റുമരിച്ചത്. അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 യോടെയാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന്, ഇരുവരോടും വെള്ളിയാഴ്ച രാവിലെ പോലിസ് സ്‌റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലിസ് പറഞ്ഞു. പ്രദീപിനെ ബൈക്കില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
RELATED STORIES

Share it
Top