- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലിക്കറ്റ് സര്‍വകലാശാലയിലെ ലൈംഗിക പീഡന ആരോപണം; പ്രഫസര്‍ ഡോ. കെ ഹാരിസിനെ പുറത്താക്കി
2021 ജൂലൈയിലാണ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ആയിരുന്ന ഹാരിസ് കെ കാടാമ്പുഴക്കെതിരേ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാർഥി രംഗത്തെത്തിയത്.

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ആയിരുന്ന ഡോ. കെ ഹാരിസിനെ സർവീസിൽ നിന്ന് നീക്കി. അധ്യാപകനെതിരേ ഗവേഷക വിദ്യാർഥി നൽകിയ ലൈെംഗിക ചൂഷണ പരാതിയിലാണ് നടപടി. ഇന്ന് ചേർന്ന സിന്‍റിക്കേറ്റിന്‍റേതാണ് തീരുമാനം.
2021 ജൂലൈയിലാണ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ആയിരുന്ന ഹാരിസ് കെ കാടാമ്പുഴക്കെതിരേ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാർഥി രംഗത്തെത്തിയത്. വിദ്യാർഥിനിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പോലിസിന് കൈമാറി. സംഭവത്തിൽ പോലിസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സർവകലാശാല സസ്പെന്‍റ് ചെയ്തിരുന്നു.
ഇതിന് ശേഷമാണ് അധ്യാപകനെതിരേ പരാതിയുമായി നിരവധി പെണ്‍കുട്ടികൾ രംഗത്തെത്തിയത്. പിന്നാലെ തേഞ്ഞിപ്പലം പോലിസ് ഡോ. ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്പെൻഷന് ശേഷം സർവകലാശാല നടത്തിയ അന്വേഷണത്തിൽ ഗൗരവതരമായ കുറ്റകൃത്യമാണ് ഡോ. ഹാരിസ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു.
ഇതേ തുടർന്നാണ് ഇന്ന് ചേർന്ന സിന്‍റിക്കറ്റ് യോഗം അധ്യാപകനെ സർവീസിൽ നിന്ന് പരിച്ചുവിട്ട് കൊണ്ട് തീരുമാനമെടുത്തത്. 2021 ജനുവരിയിലാണ് ഡോ. ഹാരിസ് സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസർ ആയി നിയമിതനായത്. നിയമനം കിട്ടി ആറു മാസത്തിന് ശേഷമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. അധ്യാപകനിപ്പോൾ ജാമ്യത്തിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















