Sub Lead

പോലിസിനെതിരായ കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം; കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു

ഇവരില്‍ ഭൂരിഭാഗവും മണിപ്പൂര്‍, ജാര്‍ഖണ്ഡ്, അസം സ്വദേശികള്‍. അറസ്റ്റ് ചെയ്ത 25 പേരും മണിപ്പൂര്‍, അസം, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കിറ്റെക്‌സ് തൊഴിലാളികളാണ്.

പോലിസിനെതിരായ കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം; കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു
X

കോലഞ്ചേരി: ക്രിസ്മസ് ആഘോഷത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ പോലിസിനെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇവരില്‍ ഭൂരിഭാഗവും മണിപ്പൂര്‍, ജാര്‍ഖണ്ഡ്, അസം സ്വദേശികള്‍. അറസ്റ്റ് ചെയ്ത 25 പേരും മണിപ്പൂര്‍, അസം, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കിറ്റെക്‌സ് തൊഴിലാളികളാണ്.

മണിപ്പൂര്‍ ബിഷ്ണു പൂര്‍ മോറങ്ങ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ടി എച്ച് ഗുല്‍ഷന്‍ സിങ്ങ്, ചുരച്ചന്‍ പൂര്‍ മോയിഗങ്ങ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സെര്‍ട്ടോ ഹെന്‍ജാക്കുപ്‌കോന്‍, മോയി രംഗ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഗാങ്ങ്‌സാലുവായ് വില്ലേജില്‍ മൈരമ്പാംബോയിച്ചാ സിങ്ങ്, അസം സ്വദേശി കൊക്രജാര്‍ ഡിങ്കഡിങ്ക വില്ലേജില്‍ അഷിംറോയി, കര്‍വിലങ്ങോങ്ങ് പണ്ടുരി മേഘ വില്ലേജില്‍ ബിദാസേങ്ങ് കോലാര്‍, ടിന്‍സുക്കിയ ഫിലോപുരി വില്ലേജില്‍ ഏലിയാസ് ബറുവ, ബുദല്‍ പാറ വില്ലേജില്‍ പൗലുഷ് കാല്‍ക്കോ, ചന്ദ്രപ്പൂര്‍ വില്ലേജില്‍ കെലോണ്‍ മരാക്ക്, ഉദല്‍ ഗിരി വില്ലേജില്‍ ജോണ്‍ കാദിയ മകന്‍ കരാമ കാദിയ, മൊയിലാ പുങ്ങ് വില്ലേജില്‍ പത്രോസ് ഉരങ്ങിന്റെ മകന്‍ റജിബ് ഉരങ്ങ്, യുപി കുശി നഗര്‍ ജില്ലയിലെ കട്ടായി ബാര്‍ പൂര്‍വ വില്ലേജില്‍ അജേഷ്, കര്‍ദിഹാ വില്ലേജില്‍ രമേശ് കുമാര്‍, ബിഹാര്‍ ഗോരാദി വില്ലേജില്‍ രവി കിസ്‌കു, ജാര്‍ഖണ്ഡ് മിര്‍സാ ചൗക്കി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ലൂയിസ് ഹെംറോന്‍, മെഹര്‍മ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബിനോദ് മര്യ, സോനുറ്റുഡു, മിര്‍സാ ചൗക്കി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ടാലു മര്‍മു, ഖുണ്ടി ജില്ലയില്‍ ഇമില്‍ സാന്‍സി, വെ. ബംഗാള്‍ ദിനാജ് പൂര്‍ ജില്ലയില്‍ സുനില്‍ ഹസ്ദ മകന്‍ ജയന്ത് ഹസ്ദ, കട്ടി ഹാര്‍ ജില്ലയില്‍ വിനോദ് ഹന്‍സ്ദ, ജാര്‍ഖണ്ഡ് മിര്‍സാ ചൗക്ക് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബെറ്റക്ക ഹെബ്രോണ്‍, രവിറ്റുഡു, മണിപ്പൂര്‍ ചക്ക്പി ച രോങ്ങ് കുമിയോ കാന്‍ ക്രുങ്ങ്, മരിങ്ങ്‌ടേം സനാടോമ്പ സിങ്ങ്, അസം സ്വദേശി ദിഗന്ത സാഹ എന്നിവരാണ് റിമാന്‍ഡിലായത്.

കുന്നത്തുനാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.റ്റി.ഷാജനെ ആക്രമിക്കുകയും പൊലീസ് വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്. സംഭവത്തില്‍ കണ്ടാലറിയുന്ന അന്‍പതോളം പേര്‍ കല്ല്, മര വടി ഉള്‍പടെയുള്ള ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്നാണ് ഓഫിസറുടെ മൊഴി. കിറ്റെക്‌സ് തൊഴിലാളികള്‍ തമ്മില്‍ ലഹള കൂടുന്നുവെന്ന വിവരം കിട്ടിയാണ് താന്‍ അവിടെ ചെന്നതെന്നും മൊഴിയിലുണ്ട്. ഐ.പി.സി143 മുതല്‍ 148 വരെയും 324, 326,307, 353,333, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

അതേസമയം, സംഭവത്തില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംഘര്‍ഷം അറിഞ്ഞെത്തിയ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വി ടി ഷാജന്‍ അടക്കമുളള പോലിസുകാരെ തടഞ്ഞുവെച്ച് മര്‍ദിച്ചതിനും വധിക്കാന്‍ ശ്രമിച്ചതിനുമാണ് ആദ്യത്തെ കേസ്. രണ്ടാമതായി പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്.

ആദ്യത്തെ കേസില്‍ 25 പേരാണ് പ്രതികള്‍. ഇവരെയാണ് ആദ്യം കോടതിയില്‍ ഹാജരാക്കിയത്. കോടതിയ്ക്ക് മുന്നില്‍ പ്രതികള്‍ക്കെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ആകെ 162 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it