Sub Lead

''ബിജെപി അസമിലെ ആദിവാസികളെ ചതിച്ചു'': റെയില്‍വേ മുന്‍ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍ പാര്‍ട്ടി വിട്ടു

ബിജെപി അസമിലെ ആദിവാസികളെ ചതിച്ചു: റെയില്‍വേ മുന്‍ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍ പാര്‍ട്ടി വിട്ടു
X

ഗുവാഹത്തി: ബിജെപി അസമിലെ ആദിവാസികളെ ചതിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ് പാര്‍ട്ടി അംഗത്വം രാജി വച്ചു. 2016-19 കാലത്ത് റെയില്‍വേ സഹമന്ത്രിയായിരുന്ന രാജെന്‍ ഗൊഹെയ്‌നാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. 1999 മുതല്‍ 2019 വരെ നഗാവോണ്‍ മണ്ഡലത്തിലെ എംപിയുമായിരുന്നു. രാജെനൊപ്പം അപ്പര്‍-സെന്‍ട്രല്‍ അസമിലെ 17 നേതാക്കളും പാര്‍ട്ടി വിട്ടു. 1991ല്‍ ബിജെപിയില്‍ ചേര്‍ന്ന രാജെന്‍ അസമില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജെന്റെ രാജി ബിജെപിക്ക് വലിയ തലവേദനയാവുമെന്നാണ് വിലയിരുത്തല്‍. ഭാവി പരിപാടികള്‍ എന്താണെന്ന് രാജെന്‍ പ്രഖ്യാപിച്ചിട്ടില്ല.

Next Story

RELATED STORIES

Share it