Sub Lead

ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി അരുന്ധതി റോയ്

ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി അരുന്ധതി റോയ്
X

ന്യൂഡല്‍ഹി: ആശ വര്‍ക്കേഴ്‌സിന്റെ സമരത്തിന് പിന്തുണ അറിയിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുകയാണ്. കേരളത്തിലെ ജനങ്ങളും സര്‍ക്കാരും ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്ന് അരുന്ധതി റോയി ആശ വര്‍ക്കര്‍മാര്‍ക്ക് എഴുതിയ കത്ത് പറയുന്നു. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംഘടിപ്പിക്കുന്ന വനിതാ സംഗമത്തിനും അരുന്ധതി റോയ് ഐക്യദാര്‍ഢ്യമറിയിച്ചു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 25 ദിവസം പിന്നിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it