കൊവിഡ്: അലിഗഢ് സര്‍വകലാശാലയില്‍ മാത്രം മരിച്ചത് 44 പേര്‍; വൈറസ് വകഭേദമെന്ന് ആശങ്ക
19 അധ്യാപകരും 25 അനധ്യാപക ജീവനക്കാരുമാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

അലിഗഢ്: രാജ്യത്തെ മുന്‍നിര സര്‍വകലാശാലകളില്‍ ഒന്നായ അലിഗഢില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 44 പേര്‍. 19 അധ്യാപകരും 25 അനധ്യാപക ജീവനക്കാരുമാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇത് വൈറസ് വകഭേദവുമായി ബന്ധപ്പെടുന്ന സംശയം ബലപ്പെടുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ താരീഖ് മന്‍സൂര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറലിന് ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കത്തെഴുതി.
ഡല്‍ഹിയിലെ സിഎസ്‌ഐആറിന്റെ (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്ക് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇവിടെ പരിശോധന നടത്തി ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ശ്രമം.
'സര്‍വകലാശാലയുടെ ശ്മശാനം ഇപ്പോള്‍ നിറഞ്ഞു. ഇതൊരു വലിയ ദുരന്തമാണ്. ഡീന്‍, ചെയര്‍മാന്‍ എന്നിവരുള്‍പ്പെടെ നിരവധി വലിയ ഡോക്ടര്‍മാരും മുതിര്‍ന്ന പ്രഫസര്‍മാരും മരിച്ചു. ആരോഗ്യമുള്ള ചെറുപ്പക്കാരും മരിച്ചു' -പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഡോ. അര്‍ഷി ഖാന്‍ പറഞ്ഞു.
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന് ഗെയിംസ് ഷൂട്ടിങ്ങില് ഇന്ത്യന്‍ സഖ്യത്തിന് സ്വര്ണം
25 Sep 2023 5:28 AM GMTഇന്ഡോറില് ഇന്ത്യക്ക് വമ്പന് ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്ഡിഎയുമായി സഖ്യം; കര്ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള് ...
24 Sep 2023 12:21 PM GMTഅനില് ആന്റണി കേരളത്തില്നിന്ന് ബിജെപി ടിക്കറ്റില് എംഎല്എയോ എംപിയോ...
24 Sep 2023 8:18 AM GMTകോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള് പിടിയില്
24 Sep 2023 6:19 AM GMT