Sub Lead

ഡല്‍ഹിയിലെ വായുമലിനീകരണം ഗുരുതരമെന്ന് റിപോര്‍ട്ട്

ഡല്‍ഹിയിലെ ജനങ്ങളുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കും.

ഡല്‍ഹിയിലെ വായുമലിനീകരണം ഗുരുതരമെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം ഐക്യരാഷ്ട്ര സഭ അംഗീകരിച്ച സ്വീകാര്യമായ പരിധിയുടെ 65 മടങ്ങ് കൂടുതലെന്ന് റിപോര്‍ട്ട്. ദീപാവലി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷവും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 500 മുകളില്‍ തുടരുകയാണ്. ഡല്‍ഹിയിലെ ജനങ്ങളുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കും.

ഒരു പ്രദേശത്തെ വായുവിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള റിപോര്‍ട്ടാണ് എക്യുഐ റിപോര്‍ട്ട്. എക്യുഐ 200നും 300നും ഇടയില്‍ വന്നാല്‍ വായുവിന്റെ ഗുണനിലവാരം 'മോശമായി' കണക്കാക്കും. 301ലും 400ലും ഇടയില്‍ വന്നാല്‍ 'വളരെ മോശവും'. 450ന് മുകളില്‍ വന്നാല്‍ അത് അതിഗുരുതരമാണെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it