- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാള സർവകലാശാലക്കെതിരേ സംവരണവിരുദ്ധ ലോബി; സംവരണ അട്ടിമറിയെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന
മലയാള സർവകലാശാലക്കെതിരേ പഴയ മണ്ഡൽ വിരുദ്ധരുടെ പിൻഗാമികൾ ഒരു വിശുദ്ധ ഐക്യമുന്നണിയുണ്ടാക്കി പടനയിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

തിരൂർ: മലയാളം സർവകലാശാലയിലെ സംവരണ അട്ടിമറിയെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന. സംവരണ അട്ടിമറി നടന്നെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മലയാള സർവകലാശാലക്കെതിരേ സംവരണവിരുദ്ധ ലോബി പ്രവർത്തിക്കുന്നതെന്ന വിചിത്ര ആരോപണവുമായി മലയാള സർവകലാശാല അധ്യാപക സംഘടനയായ മാസ് രംഗത്തുവന്നത്.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സംവരണതത്വം ശാസ്ത്രീയവും പൂർണവുമായി പാലിച്ചും യുജിസി 2018 ചട്ടങ്ങൾ അനുസരിച്ചുമാണ് മലയാള സർവകലാശാല 2021 ജൂൺ മാസത്തിൽ അധ്യാപകനിയമനങ്ങൾ നടത്തിയത്. സംവരണലംഘനം നടക്കുന്നുവെന്ന് രണ്ടു പത്രങ്ങളും നിയമനം ലഭിക്കാതെ പോയ, സർക്കാർ ജോലിയിലുള്ള ഒരു ഉദ്യോഗാർഥിയും ആരോപിക്കുന്നുവെന്നും മാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സംവരണ ഊഴപ്രകാരം ഇരുപത്തൊമ്പതാമത് വരുന്ന ചലച്ചിത്രപഠന സ്കൂളിലെ അസിസ്റ്റൻ്റ് പ്രഫസർ തസ്തിക പട്ടികജാതി സംവരണമാണ് എന്ന നുണ പരത്തി, സംവരണാനുകൂല വികാരത്തിൻ്റെ മറപിടിച്ച് കടുത്ത ജാതിവിദ്വേഷം പരത്തുകയാണ് ഇവരുടെ മറ്റൊരു തന്ത്രമെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
കേരളത്തിലെ സർവകലാശാലകൾ ഉൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും അഴിമതി നടക്കുന്നുവെന്ന് ഗീബൽസിയൻ പ്രചരണമഴിച്ചുവിട്ട് സ്വകാര്യ - വലതുപക്ഷ കച്ചവട രാഷ്ട്രീയത്തിന് പൊതുസമൂഹത്തിൽ മാന്യത സ്ഥാപിച്ചെടുക്കാനുള്ള രഹസ്യ അജണ്ടയാണിതിലൂടെ നടപ്പാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
മറ്റ് ആരോപണങ്ങൾ ഉന്നയിക്കാനാവാത്തതുകൊണ്ടും സംവരണ പ്രശ്നമുന്നയിച്ചാൽ മറ്റെല്ലാം മൂടിവക്കാമെന്നു കരുതിയും സംവരണ വിരുദ്ധലോബി മലയാള സർവകലാശാലക്കെതിരേ പഴയ മണ്ഡൽ വിരുദ്ധരുടെ പിൻഗാമികൾ ഒരു വിശുദ്ധ ഐക്യമുന്നണിയുണ്ടാക്കി പടനയിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
എന്നാൽ നിയമനത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന് രേഖകൾ സഹിതം റിപോർട്ടുകൾ പുറത്തുവന്നിട്ടും ഇത്തരമൊരു വിചിത്രവാദവുമായി നിയമനങ്ങളെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന രംഗത്ത് വന്നത് ശ്രദ്ധേയമാണ്. അതേസമയം നിയമന വിവാദത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. കാംപസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി, എംഎസ്എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകൾ പ്രത്യക്ഷ പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















