Sub Lead

അഞ്ചുടി ഇസ്ഹാഖ് വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

തിരൂര്‍ അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ടി മധുസൂദനനാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

അഞ്ചുടി ഇസ്ഹാഖ് വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി
X

താനൂര്‍:അഞ്ചുടിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തിരൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. തിരൂര്‍ അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ടി മധുസൂദനനാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. അഡീഷണല്‍ പബ്ലിക് പ്രോസിക്ക്യൂട്ടര്‍ അഡ്വ. പി പി റഹൂഫ് ഹാജറായി. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതികള്‍ക്ക് ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ കക്ഷി ചേര്‍ന്ന ഇസ്ഹാഖിന്റെ ഉമ്മ കുഞ്ഞിമോള്‍ക്കും സഹോദരന്‍ കുപ്പന്റെ പുരക്കല്‍ നൗഫലിനും വേണ്ടി അഡ്വ. കെ ജെ വേണുഗോപാലും ഹാജരായി.

2019 ഒക്ടോബര്‍ 24നാണ് പള്ളിയിലേക്ക് ഇശാ നമസ്‌കാരത്തിന് പോവുകയായിരുന്ന ഇസ്ഹാഖിനെ വീടിനു സമീപം വെച്ചു ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ സമയബന്ധിതമായി തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലിസിനായി. പ്രാദേശിക സിപിഎം നേതാക്കളും പ്രവര്‍ത്തകരുമായ കുപ്പന്റെ പുരക്കല്‍ അബ്ദുല്‍ മുഹീസ്, ചേക്കാമാടത്ത് മുഹമ്മദ് ശഹവാസ്, ചീമ്പാളിന്റെ പുരക്കല്‍ ശഹദാദ്, വെളിച്ചാന്റെ പുരക്കല്‍ മശ്ഹൂദ്, കുപ്പന്റെപുരക്കല്‍ താഹമോന്‍, പൗറകത്ത് സുഹൈല്‍, ചേക്കുമരക്കാരകത്ത് മുഹമ്മദ് ശര്‍ഹീദ്, ഏനിന്റെ പുരക്കല്‍ മുഹമ്മദ് സഫീര്‍, ഏനിന്റെ പുരക്കല്‍ അഫ്‌സല്‍ എന്നിവരാണ് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍. മുഹമ്മദ് ഷഹവാസും അഫ്സലും നേരത്തെ തീരദേശത്തുണ്ടായ വിവിധ രാഷ്ട്രീയ സംഘര്‍ഷങ്ങളിലും പ്രതികളാണ്. നേരത്തെ മഞ്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു അഞ്ചുടി ഇസ്ഹാഖിന്റെ കൊലപാതകം.

Next Story

RELATED STORIES

Share it