Sub Lead

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് 35.16 കോടി രൂപ അനുവദിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക പോലും 100 രൂപ കൂട്ടി കൊടുക്കാന്‍ കഴിയാത്തത്ര സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ആണ് 35.16 കോടി രൂപക്ക് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത്.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് 35.16 കോടി രൂപ അനുവദിച്ചു
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കെങ്കേമമാക്കാന്‍ അനുവദിച്ചത് 35.16 കോടി രൂപ. ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ ആരംഭിച്ച് മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കുന്ന തരത്തില്‍ പ്രദര്‍ശന വിപണനമേള ആറ് കോര്‍പറേഷന്‍ കേന്ദ്രങ്ങളില്‍ വിപുലമായും ഇതര ജില്ലാ കേന്ദ്രങ്ങളില്‍ പരിമിതപ്പെടുത്തിയും സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും മേളയില്‍ പങ്കെടുക്കണമെന്നും സ്റ്റാളുകള്‍ സജ്ഞമാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പിന് 3.40 കോടിയും മേളയില്‍ സജീവ സാന്നിധ്യമാകേണ്ട വകുപ്പുകള്‍ക്ക് 8 കോടിയും മറ്റ് വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് 23.76 കോടിയും അടക്കം ആകെ 35.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ മാസം 24 ന് പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പില്‍ നിന്ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക പോലും 100 രൂപ കൂട്ടി കൊടുക്കാന്‍ കഴിയാത്തത്ര സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ആണ് 35.16 കോടി രൂപക്ക് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് എന്ന ആരോപണം ഉയരുന്നുണ്ട്. പുതിയ കറുത്ത കാറും കനത്ത സുരക്ഷയും അടക്കം മുഖ്യമന്ത്രിക്ക് മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികളാണ് ചെലവഴിക്കുന്നത്.

Next Story

RELATED STORIES

Share it