Sub Lead

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാതെ ലോക കേരള സഭക്ക് ഒഴുക്കുന്നത് കോടികൾ

ലോക കേരള സഭ നടത്തിപ്പിന് 3 കോടിയും ആഗോള സാംസ്‌കാരിക സംഗമത്തിന് 1 കോടിയും നേരത്തെ അനുവദിച്ചിരുന്നു. 5.13 കോടി രൂപയാണ് ലോക കേരള സഭക്കായി ഇതുവരെ അനുവദിച്ചത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാതെ ലോക കേരള സഭക്ക് ഒഴുക്കുന്നത് കോടികൾ
X

തിരുവനന്തപുരം: ലോക കേരള സഭയുടെ പബ്‌ളിസിറ്റിക്ക് 1, 13, 70, 986 രൂപ അനുവദിച്ചു. ഈ മാസം 14 ന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക്ക് റിലേഷന്‍ വകുപ്പില്‍ നിന്നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് പബ്‌ളിസിറ്റി നിര്‍വഹിക്കേണ്ടതിന്റെ ചുമതല പിആര്‍ഡിക്കാണന്നെന്നും ഇതിനായുള്ള ചെലവുകള്‍ പിആര്‍ഡിയുടെ ഫണ്ടില്‍ നിന്നും വഹിക്കണമെന്ന നോര്‍ക്ക വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്.

ലോക കേരള സഭ നടത്തിപ്പിന് 3 കോടിയും ആഗോള സാംസ്‌കാരിക സംഗമത്തിന് 1 കോടിയും നേരത്തെ അനുവദിച്ചിരുന്നു. 5.13 കോടി രൂപയാണ് ലോക കേരള സഭക്കായി ഇതുവരെ അനുവദിച്ചത്. ചെലവ് 7 കോടിക്ക് മുകളില്‍ ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇന്നു മുതല്‍ 18 വരെയാണ് ലോക കേരള സഭ നടക്കുന്നത്.

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാതെയാണ് ലോക കേരള സഭക്കായി കോടികള്‍ ചെലവഴിക്കുന്നത്. കഴിഞ്ഞ രണ്ട് ലോക കേരള സഭ ക്കുമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 10 കോടി രൂപയാണ്. സംസ്ഥാനം കടക്കെണിയില്‍ പെട്ടു നില്‍ക്കുമ്പോഴാണ് യാതൊരു പ്രയോജനവും പൊതുജനങ്ങള്‍ക്കില്ലാത്ത ലോക കേരള സഭക്കായി കോടികണക്കിന് രൂപ ചെലവഴിക്കുന്നത്.

Next Story

RELATED STORIES

Share it