Sub Lead

മാവോവാദി പ്രവര്‍ത്തക കാഞ്ചന്‍ നാനവാരെ പൂനെ ആശുപത്രിയില്‍ മരിച്ചു

വിവിധ അസുഖങ്ങളെതുടര്‍ന്നാണ്‌ അന്ത്യമെന്ന് യെര്‍വാഡ സെന്‍ട്രല്‍ ജയിലിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാവോവാദി പ്രവര്‍ത്തക കാഞ്ചന്‍ നാനവാരെ  പൂനെ ആശുപത്രിയില്‍ മരിച്ചു
X

പൂനെ: മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) 2014ല്‍ അറസ്റ്റുചെയ്ത് ജയിലിടച്ച മാവോവാദി പ്രവര്‍ത്തക കാഞ്ചന്‍ നാനവാരെ ഞായറാഴ്ച മഹാരാഷ്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. വിവിധ അസുഖങ്ങളെതുടര്‍ന്നായിരുന്നു അന്ത്യമെന്ന് യെര്‍വാഡ സെന്‍ട്രല്‍ ജയിലിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യെര്‍വാഡ ജയിലില്‍ കഴിയുന്ന മാവോവാദി പ്രവര്‍ത്തകനായ അരുണ്‍ ഭെല്‍ക്കെയുടെ ഭാര്യയാണ് 37കാരിയായ നാനാവാരെ. 'നാനാവാരെ ദീര്‍ഘനാളായി ഹൃദയ സംബന്ധമായ അസുഖങ്ങളെ പിടിയിലായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയതിനെതുടര്‍ന്ന് അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. എന്നാല്‍, ഇന്ന് സസൂണ്‍ ജനറല്‍ ആശുപത്രിയില്‍വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് യേര്‍വാഡ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് യു ടി പവാര്‍ പറഞ്ഞു.

നാനവാരെ ദീര്‍ഘനാളായി ഇവിടെ ചികില്‍സയിലായിരുന്നു. മാവോവാദികളുടെ 'ഗോള്‍ഡന്‍ കോറിഡോര്‍ കമ്മിറ്റി'യില്‍ അംഗങ്ങളാണെന്നും നഗരങ്ങളില്‍നിന്ന് കേഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് 2014ലാണ് നാനവാരെയേയും ഭര്‍ത്താവിനേയും അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവിന്റെ സമ്മതമില്ലാതെയാണ് നാനാവാരെയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയതെന്ന് ഇവരുടെ അഭിഭാഷകന്‍ രോഹന്‍ നഹര്‍ പറഞ്ഞു. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് നാനാവാരെയെ കാണാന്‍ കോടതി അനുമതി നല്‍കിയെങ്കിലും തങ്ങള്‍ അവളെ കാണുന്നതിന് മുമ്പ് അവള്‍ മരിച്ചെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it