Sub Lead

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി: പോലിസ് ഉദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യം; പരാതിക്കാരി നിലവില്‍ വിവാഹിതയെന്ന് ഹൈക്കോടതി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി: പോലിസ് ഉദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യം; പരാതിക്കാരി നിലവില്‍ വിവാഹിതയെന്ന് ഹൈക്കോടതി
X

കൊച്ചി: വിവാഹിതയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പോലിസ് ഉദ്യോഗസ്ഥന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേരള പോലിസിലെ എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. 2016 മുതല്‍ 2025 ജൂലൈ വരെ എസ്‌ഐയുമായി ശാരീരീക ബന്ധം പുലര്‍ത്തിയെന്നും ഒരുമിച്ച് താമസിച്ചെന്നും ആരോപിച്ചാണ് പരാതിക്കാരി കൊച്ചി ടൗണ്‍ പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ആരോപണവിധേയന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. പരാതി നല്‍കിയ യുവതിക്ക് നിലവില്‍ ഭര്‍ത്താവും കുട്ടികളും ഉണ്ടെന്നും പോലിസുകാരന്‍ നല്‍കിയെന്ന് അവകാശപ്പെടുന്ന വിവാഹവാഗ്ദാനം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വിശദീകരിച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ പോലിസുകാരന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ആരോപണ വിധേയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ആരോപണവിധേയനെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി.

Next Story

RELATED STORIES

Share it