Sub Lead

ആലപ്പുഴ നഗരത്തിലെ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ പ്രതിഷേധമിരമ്പി; ഇന്‍ഡ്യയുടെ വിദേശ നയം തിരിച്ച് കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി തയ്യാറാകണമെന്ന് കെ സി വേണുഗോപാല്‍

ആലപ്പുഴ നഗരത്തിലെ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ പ്രതിഷേധമിരമ്പി; ഇന്‍ഡ്യയുടെ വിദേശ നയം തിരിച്ച് കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി തയ്യാറാകണമെന്ന് കെ സി വേണുഗോപാല്‍
X

ആലപ്പുഴ: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴ താലൂക്ക് മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ നഗരത്തില്‍ കൂറ്റന്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നിലയ്ക്കാത്ത നിലവിളികള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

തോട്ടപ്പള്ളി മുതല്‍ മണ്ണഞ്ചേരി വരെയുള്ള വിവിധ മഹല്ല് മുസ്ലിം ജുമുഅത്ത് പള്ളികളുടെയും ഇവയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളികളുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. ആലപ്പുഴ കളര്‍കോട് വലിയ ചുടുകാടിനു സമീപമുള്ള തെക്കേ മഹല്ല് പരിസരത്ത് നിന്നും ആരംഭിച്ച റാലി ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ സമാപിച്ചു.

മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ അമ്പലപ്പുഴ താലൂക്ക് കമ്മറ്റി ചെയര്‍മാന്‍ എ എം നസീര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ സി എ സലിം ചക്കിട്ടപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ഇക്ബാല്‍ സാഗര്‍, വര്‍ക്കിംഗ് കണ്‍വീനര്‍ ഹാരീസ് സലിം, ട്രഷറര്‍ അഷറഫ് പനയ്ക്കല്‍, പി എ ഷിഹാബുദീന്‍ മുസ്‌ലിയാര്‍, ഫൈസല്‍ ഷംസുദ്ദീന്‍, കമാല്‍ എം മാക്കിയില്‍, ഐ മുബാഷ്, വി എ ഫസലുദ്ധീന്‍, എം സാലിം അഡ്വ എ എ റസാഖ്, എ മുഹമ്മദ് കുഞ്ഞ്, നസീര്‍, കെ എസ് അഷറഫ്, ഇബ്രാഹിം കുട്ടി വിളക്കേഴം, എസ് എം ജെ അബുബക്കര്‍, റഹ്മത്തുല്ല മുസ്‌ലിയാര്‍, ഷംസുദ്ദീന്‍ ആര്യാട്, അന്‍സാര്‍ ലത്തീഫ്, ടി എ താഹ പുറക്കാട്, ഷാജി സര്‍, ബദറുദ്ദീന്‍ നീര്‍ക്കുന്നം നവാസ് പി എ വണ്ടാനം, ഗഫൂര്‍ കോയ മോന്‍, നൗഷാദ് പടിപ്പുരയ്ക്കല്‍, അനസ് നെല്‍പ്പുര, എ കെ ഷിഹാബുദ്ദീന്‍, എ കെ ഷുബി, ഷാജി കോയ, മുഹമ്മദ് കുഞ്ഞ് നൈന, റഫീഖ് പുത്തന്‍ പള്ളി, അഡ്വ റിയാസ്, മുജീബ് റഹ്മാന്‍, ടി ഐ കലാം, കെ അയ്യുബ്, കലാമുദ്ധീന്‍, ഷാജി കോയാപറമ്പില്‍, ബി എ ഗഫൂര്‍, നവാസ് വെളിയത്ത്, സെലിം മുല്ലാത്തു അബ്ദുള്‍ ഗഫൂര്‍ റാവുത്തര്‍, സുനീര്‍ രാജ, ഇയാസ്, വി എം ഷൗക്കത്ത്, എസ് എം ഷെരീഫ്, എസ് ബി ബഷീര്‍, എ എം കാസിം, നവാസ് അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനം കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ പ്രസിഡണ്ടിനു മുന്നില്‍ മുട്ട് മടക്കാതെ ഇന്‍ഡ്യയുടെ പഴയ കാല വിദേശ നയം തിരിച്ച് കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി തയ്യാറാകണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.


അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ കാണുമ്പോള്‍ നരേന്ദ്ര മോദി കവാത്ത് മറക്കുകയാണ്. എന്നും ഇന്‍ഡ്യ ഫലസ്തീന്‍ ജനതയെക്കാപ്പമായിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഭജന രാഷ്ട്രീയം കളിച്ച് വര്‍ഗീയത വളര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഫലസ്തീനിലെ സമാധാന ഉടമ്പടി തട്ടിക്കുട്ടി ഉണ്ടാക്കിയ സമാധാനമാകരുതെന്നും കെ സി പറഞ്ഞു. ചിലര്‍ക്ക് നൊബേല്‍ സമ്മാനം വാങ്ങുവാന്‍ വേണ്ടി പാവപ്പെട്ട ഫലസ്തീന്‍ ജനതയെ കരുവാക്കരുതെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ഫലസ്തീന്‍ ജനതയ്ക് ജീവിക്കാന്‍ ഉള്ള അവകാശത്തെ പിന്തുണയ്ക്കുയാണ് വേണ്ടത്. എക്കാലവും ഫലസ്തിനെ പിന്തുണയ്ക്കുകയാണ് ഇന്‍ഡ്യ ചെയ്തിട്ടുള്ളത്. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്ന ഇസ്രായേലിനെ ഇപ്പോള്‍ സമാധാന കരാറിന്റെ പേരില്‍ മോദി അഭിനന്ദിയ്ക്കുകയാണ് ചെയ്യുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ എ എം നസീര്‍ അദ്ധ്യക്ഷത വഹിച്ചു. നവാസ് മന്നാനി പനവൂര്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിംഗ് ചെയര്‍മാന്‍ സി എ സലിം ചക്കിട്ടപറമ്പില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജനറല്‍ കണ്‍വീനര്‍ ഇക്ബാല്‍ സാഗര്‍ പ്രമേയവതരണം നടത്തി. എച്ച് സലാം എംഎല്‍എ, പി പി ചിത്തരജഞ്ഞന്‍ എംഎല്‍എ, തിരുവനന്തപുരം എസ്എന്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ലൈഫ് മഠാധിപതി ബ്രഹ്മശ്രീ സ്വാമി സുഖാ കാഷ സരസ്വതി, ഫാദര്‍ സേവ്യര്‍ കുടിയാശേരി, വര്‍ക്കിംഗ് കണ്‍വീനര്‍ ഹാരീസ് സലിം, ട്രഷറര്‍ അഷറഫ് പനക്കല്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it