Sub Lead

അഖ്‌ലാഖിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ കോടതിയില്‍

അഖ്‌ലാഖിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ കോടതിയില്‍
X

ലഖ്നോ: മുഹമ്മദ് അഖ്‌ലാഖിലെ തല്ലിക്കൊന്ന ഹിന്ദുത്വ സംഘത്തിനെതിരായ കേസ് പിന്‍വലിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അപേക്ഷ ഡിസംബര്‍ 18ന് കോടതി പരിഗണിക്കും. സര്‍ക്കാര്‍ അപേക്ഷക്കെതിരെ എതിര്‍പ്പ് ഫയല്‍ ചെയ്യാന്‍ അഖ്‌ലാഖിന്റെ കുടുംബത്തെ കോടതി അനുവദിച്ചു. വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് 2015ല്‍ ഹിന്ദുത്വ സംഘം അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്. ഈ കേസില്‍ മൊത്തം 19 പ്രതികളാണുള്ളത്. ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണയും പ്രതികളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, പ്രതികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ 2025ല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ അപേക്ഷ നല്‍കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടിയെന്നായിരുന്നു വിശദീകരണം.

Next Story

RELATED STORIES

Share it