സിദ്ധീഖ് കാപ്പന്റെ ജയില്‍ മോചനത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത് എഐസിസി ന്യൂനപക്ഷ വിഭാഗം
മലപ്പുറം ഡിസിസിയില്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ധീഖുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസില്‍ കുടുക്കി തുറങ്കിലടച്ച് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനത്തിനായി എല്ലാവിധ നിയമ സഹായവും വാഗ്ദാനം ചെയ്ത് എഐസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എംപി. മലപ്പുറം ഡിസിസിയില്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ധീഖുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകനെ അകാരണമായി ബിജെപി സര്‍ക്കാര്‍ തടവിലക്കിയിട്ട് രണ്ട് വര്‍ഷമായി. ജാമ്യം പോലും ലഭിച്ചിട്ടില്ലെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെടല്‍ തുടരുമെന്നും ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എംപി പറഞ്ഞു.
കോണ്‍ഗ്രസ് ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ പ്രതികരിച്ചു. ആറു മാസമായിട്ടും ജാമ്യാപേക്ഷ അലഹബാദ് കോടതി പരിഗണിക്കുന്നില്ല. ജയില്‍ മോചനത്തിന് ശക്തമായ ഇടപെടല്‍ നടത്തുമെന്ന എഐസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എംപിയുമായുള്ള കൂടിക്കാഴ്ചയില്‍ ലഭിച്ച ഉറപ്പില്‍ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.
ഡിസിസി വി എസ് ജോയി, എ പി അനില്‍കുമാര്‍ എംഎല്‍എ, അഡ്വ. ഡാനിഷ് മൈനോറ്റി വിഭാഗം മലപ്പുറം ജില്ല മേധാവി, സിദ്ധീഖ് കാപ്പന്റെ മകള്‍ മെഹ്നാസ് എന്നിവരും സന്നിഹിതരായിരുന്നു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT