Sub Lead

'അഹമ്മദ് മസൂദ് സുരക്ഷിതന്‍'; മുന്‍ സൈനികരോട് സര്‍ക്കാരിനൊപ്പം ചേരാന്‍ ആഹ്വാനം ചെയ്ത് താലിബാന്‍

'തന്റെ നേതാവും സഹോദരനുമായ അഹ്മദ് മസൂദ് സുരക്ഷിതനാണ്, താമസിയാതെ തങ്ങളുടെ ആളുകള്‍ക്ക് അദ്ദേഹം ഒരു സന്ദേശം നല്‍കും' നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് (എന്‍ആര്‍എഫ്) വക്താവ് അലി നസരി ട്വീറ്റ് ചെയ്തു.

അഹമ്മദ് മസൂദ് സുരക്ഷിതന്‍; മുന്‍ സൈനികരോട് സര്‍ക്കാരിനൊപ്പം ചേരാന്‍ ആഹ്വാനം ചെയ്ത് താലിബാന്‍
X
കാബൂള്‍: അഫ്ഗാനി പഞ്ച്ഷീര്‍ താഴ്‌വരയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെടുമ്പോള്‍ പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്‍കിയ അഹമ്മദ് മസൂദ് സുരക്ഷിതനാണെന്ന് സംഘം അവകാശപ്പെട്ടു. 'തന്റെ നേതാവും സഹോദരനുമായ അഹ്മദ് മസൂദ് സുരക്ഷിതനാണ്, താമസിയാതെ തങ്ങളുടെ ആളുകള്‍ക്ക് അദ്ദേഹം ഒരു സന്ദേശം നല്‍കും' നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് (എന്‍ആര്‍എഫ്) വക്താവ് അലി നസരി ട്വീറ്റ് ചെയ്തു.


തങ്ങളുടെ പോരാളികള്‍ അഫ്ഗാനിസ്ഥാനിലെ പ്രതിരോധത്തിന്റെ അവസാനത്തെ പോക്കറ്റായ പഞ്ച്ഷിര്‍ താഴ്‌വര പിടിച്ചടക്കിയതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ താലിബാന്‍ വാദം തള്ളിയ എന്‍ആര്‍എഫ് യുദ്ധം ഇപ്പോഴും തുടരുകയാണെന്നും എല്ലാ തന്ത്രപ്രധാന മേഖലകളിലും തങ്ങളുടെ സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്നുണ്ട്.

താലിബാനും അവരുടെ പങ്കാളികള്‍ക്കുമെതിരായ പോരാട്ടം തുടരുമെന്ന് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിക്കൊണ്ട് എന്‍ആര്‍എഫ് തിങ്കളാഴ്ച അവരുടെ സ്ഥിരീകരിക്കാത്ത അക്കൗണ്ടില്‍ നിന്ന് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പഞ്ച്ഷീറിലെ താലിബാന്റെ സൈനിക ആക്രമണത്തെ ഇറാന്‍ ശക്തമായി അപലപിച്ചു.

'പഞ്ച്ഷീറില്‍ നിന്നുള്ള വാര്‍ത്തകള്‍ ശരിക്കും ആശങ്കാജനകമാണ്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു,' ഇറാന്‍ വിദേശകാര്യ വക്താവ് സയീദ് ഖത്തീബ്‌സാദെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമേരിക്കയിലെ 9/11 ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട പ്രമുഖ താലിബാന്‍ വിരുദ്ധ പോരാളി അഹ്മദ് ഷാ മസൂദിന്റെ മകന്‍ മസൂദ് ആണ് പഞ്ച്ഷീറിലെ പ്രതിരോധം നയിക്കുന്നത് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് താലിബാന് മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നെങ്കിലും അദ്ദേഹം അയല്‍രാജ്യമായ തജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടെന്നാണ് റിപോര്‍ട്ടുകള്‍.

അതിനിടെ, കഴിഞ്ഞ ദിവസം യുദ്ധയം അവസാനിപ്പിക്കാന്‍ അഹമ്മദ് മസൂദ് ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. താലിബാന്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തന്റെ സൈന്യം ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, താലിബാന്‍ വിരുദ്ധ ഗ്രൂപ്പിന്റെ വക്താവ് ഫഹീം ദഷ്ടി ഞായറാഴ്ച നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഗ്രൂപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പറയുന്നു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഗ്രൂപ്പിന്റെ ശബ്ദവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായിരുന്നു ദഷ്ടി. ഒരു പുതിയ അഫ്ഗാന്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് താലിബാന്‍ വക്താവ് തിങ്കളാഴ്ച പറഞ്ഞു, എന്നാല്‍ എപ്പോള്‍ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അതിനിടെ, അഫ്ഗാന്‍ മുന്‍ സൈനികര്‍ പുതിയ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താലിബാന്‍ വക്തമാവ് സബീഹുല്ല മുജാഹിദ് ആവശ്യപ്പെട്ടു. പുതിയ ഭരണത്തിനെതിരായ ഏതൊരു നീക്കത്തേയും ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it