Sub Lead

അഗ്‌നിപഥ് പ്രതിഷേധം; കര, നാവിക, വ്യോമസേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര പ്രതിരോധമന്ത്രി

അഗ്‌നിപഥ് പ്രതിഷേധം; കര, നാവിക, വ്യോമസേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര പ്രതിരോധമന്ത്രി
X

ന്യൂഡല്‍ഹി: പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരേ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കര, നാവിക, വ്യോമ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, കരസേനാ വൈസ് ചീഫ് ജനറല്‍ ബി എസ് രാജു എന്നിവര്‍ പങ്കെടുത്തു.

അഗ്‌നിപഥിനെതിരായ പ്രതിഷേധം അനുനയിപ്പിക്കാനും പദ്ധതി ഉടന്‍ നടപ്പാക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തതായാണ് വിവരം. കരസേനയും നാവികസേനയും വ്യോമസേനയും അടുത്ത ആഴ്ചയോടെ പുതിയ മാതൃകയില്‍ എന്റോള്‍മെന്റ് നടപടികള്‍ ആരംഭിക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. അഗ്‌നിപഥ് പദ്ധതിക്കെതിരേ എട്ട് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വിവാദ റിക്രൂട്ട്‌മെന്റ് സ്‌കീമിനെതിരേ ആഹ്വാനം ചെയ്ത ബന്ദ് നടപ്പാക്കാന്‍ ശ്രമിച്ച ബിഹാറില്‍ ഇന്ന് രാവിലെ പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടുകയും നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. വെള്ളിയാഴ്ച ബിഹാറില്‍ 'അഗ്‌നിപഥി'നെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. അക്രമാസക്തരായ ജനക്കൂട്ടം ട്രെയിനുകള്‍ക്കും മറ്റ് സ്വത്തുക്കള്‍ക്കും തീയിട്ടതോടെ സംസ്ഥാനത്തെ 18 ജില്ലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പോലിസിനെ പ്രേരിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ 325 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തെലങ്കാനയില്‍, വെള്ളിയാഴ്ച സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മരിച്ച 24 കാരന്റെ മരണത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഞെട്ടലും ദു:ഖവും രേഖപ്പെടുത്തി. ഇരയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ യോഗ്യരായ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും റാവു പ്രഖ്യാപിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it