Sub Lead

പശുവിനെ കടത്തിയെന്ന് പറഞ്ഞ് ട്രക്കിന് നേരെ ഹിന്ദുത്വ ആക്രമണം (VIDEO)

പശുവിനെ കടത്തിയെന്ന് പറഞ്ഞ് ട്രക്കിന് നേരെ ഹിന്ദുത്വ ആക്രമണം (VIDEO)
X

ആഗ്ര: ട്രക്കില്‍ പശുവിനെ കടത്തുകയാണെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കന്നുകാലികളുടെ അസ്ഥികളുമായി പോവുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ട്രക്കിന്റെ ഡ്രൈവറെ ഹിന്ദുത്വ സംഘം ക്രൂരമായി മര്‍ദ്ദിച്ചു.

മുന്‍സിപ്പാലിറ്റികളിലെ ചത്തജീവികളുടെ അസ്ഥികള്‍ ലേലത്തിന് എടുത്തുകൊണ്ടുപോവുന്നവരുടെ വാഹനമാണ് ആളുകള്‍ ആക്രമിച്ചതെന്ന് പോലിസ് അറിയിച്ചു. രാജസ്ഥാനില്‍ നിന്നും സഹരാന്‍പൂരിലെ വിവിധയൂണിറ്റുകളിലേക്കാണ് അസ്ഥികള്‍ കൊണ്ടുപോയിരുന്നത്. ചിലര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതാണ് അക്രമത്തിന് കാരണമെന്നും പോലിസ് അവകാശപ്പെട്ടു. ഡ്രൈവറുടെ പരാതിയില്‍ പോലിസ് കേസെടുത്തു. സംഭവസമയത്ത് പ്രദേശത്തുകൂടെ കടന്നുപോയ കാറും ഹിന്ദുത്വര്‍ തകര്‍ത്തു.

Next Story

RELATED STORIES

Share it