Sub Lead

അധിര്‍ രജ്ഞന്‍ ചൗധരി: ഒടുവില്‍ കോണ്‍ഗ്രസിന് ലോക്‌സഭാ കക്ഷി നേതാവായി

പതിനേഴാം ലോക്‌സഭ സമ്മേളനം ആരംഭിച്ചതിന് ശേഷമാണ് ബംഗാളില്‍ നിന്നുള്ള എം.പിയായ അധിര്‍ രജ്ഞന്‍ ചൗധരിയെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

അധിര്‍ രജ്ഞന്‍ ചൗധരി: ഒടുവില്‍ കോണ്‍ഗ്രസിന് ലോക്‌സഭാ കക്ഷി നേതാവായി
X

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ലോക്‌സഭാ കക്ഷി നേതാവിനെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പതിനേഴാം ലോക്‌സഭ സമ്മേളനം ആരംഭിച്ചതിന് ശേഷമാണ് ബംഗാളില്‍ നിന്നുള്ള എം.പിയായ അധിര്‍ രജ്ഞന്‍ ചൗധരിയെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

രാഹുല്‍ ഗാന്ധി വിസ്സമതിച്ചതിനെ തുടര്‍ന്നാണ് ചൗധരിയെ ലോക്‌സഭാ കക്ഷി നേതാവായി സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്.സമ്മേളനം ആരംഭിക്കും മുമ്പ് കക്ഷി നേതാവിനെ കണ്ടെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അതുണ്ടായിരുന്നില്ല. അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനമുണ്ടാക്കിയ പ്രതിസന്ധിയിലായിരുന്നു കോണ്‍ഗ്രസ്.

മുതിര്‍ന്ന നേതാക്കളുടെ കൂട്ടത്തോല്‍വിയും പാര്‍ട്ടിയെ ബാധിച്ചിരുന്നു. ലോക്‌സഭയില്‍ ആരെ നായകനാക്കുമെന്നറിയാതെ സമ്മര്‍ദ്ദത്തിലായിരുന്നു പാര്‍ട്ടി. രാഹുല്‍ ഗാന്ധി കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം എംപിമാര്‍ ആവശ്യമുന്നയിച്ചെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.

നേതാവിനെ തീരുമാനിക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുകയായിരുന്നു. പക്ഷെ രാഹുലിന്റെ നിസ്സഹകരണവും കക്ഷി നേതാവാകാന്‍ പാകത്തിലുള്ള നേതാക്കളില്ലാത്തതും സോണിയയെ വലച്ചിരുന്നു. ഒടുവിലാണ് ബംഗാളില്‍ നിന്നുള്ള എം.പിയായ അധിര്‍ രജ്ഞന്‍ ചൗധരിയെ സോണിയ ലോക്‌സഭാ കക്ഷി നേതാവായി പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it