- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യോഗയുടെ ഉല്‍ഭവം ഇന്ത്യയിലല്ല; നേപ്പാളിലാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ഒലി

കാഠ്മണ്ഡു: യോഗയുടെ ഉല്‍ഭവം ഇന്ത്യയിലല്ലെന്നും തങ്ങളുടെ രാജ്യത്താണെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. നേരത്തേ ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് കെ പി ശര്‍മ ഒലിയുടെ അവകാശവാദം. ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ നിലവില്‍ വരുന്നതിന് വളരെ മുമ്പുതന്നെ തന്റെ രാജ്യത്ത് യോഗ പരിശീലിച്ചിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. യോഗ കണ്ടെത്തിയപ്പോള്‍ ഇന്ത്യ രൂപീകരിച്ചിരുന്നില്ല. അന്ന് ഇന്ത്യയെപ്പോലെ ഒരു രാജ്യവും ഉണ്ടായിരുന്നില്ല. നിരവധി അതിര്‍ത്തി സംസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്. അതിനാല്‍, യോഗ ഉത്ഭവിച്ചത് നേപ്പാളിലോ ഉത്തരാഖണ്ഡിന് പുറത്തോ ആണ്. യോഗ ഇന്ത്യയില്‍ നിന്നല്ല ഉല്‍ഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. യോഗ കണ്ടെത്തിയ മുനിമാര്‍ക്ക് ശരിയായ ക്രെഡിറ്റ് നല്‍കിയിട്ടില്ല. ലോകമെമ്പാടും യോഗ എടുക്കാന്‍ തങ്ങളുടെ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇതിനെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ പ്രശസ്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'യോഗ കണ്ടെത്തിയ ഞങ്ങളുടെ മുനിമാര്‍ക്ക് ഞങ്ങള്‍ ഒരിക്കലും ക്രെഡിറ്റ് നല്‍കിയില്ല. ഞങ്ങള്‍ എല്ലായ്‌പ്പോഴും പ്രഫസര്‍മാരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും സംസാരിച്ചു. എന്നാല്‍ ഞങ്ങളുടെ അവകാശവാദം യോഗയില്‍ ശരിയായി ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങള്‍ക്ക് ഇത് ലോകമെമ്പാടും എത്തിക്കാന്‍ കഴിഞ്ഞില്ല. വടക്കന്‍ അര്‍ധഗോളത്തില്‍ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗയെ പ്രശസ്തനാക്കി. അപ്പോള്‍ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
2020 ജൂലൈയിലാണ് ഹിന്ദുദേവനായ ശ്രീരാമന്‍ ജനിച്ചത് മദി പ്രദേശത്തോ നേപ്പാളിലെ ചിത്വാന്‍ ജില്ലയിലെ അയോധ്യപുരിയിലോ ആണെന്നും അല്ലാതെ ഇന്ത്യയിലെ അയോധ്യയിലല്ലെന്നും ഒലി പ്രസ്താവിച്ചത്. അയോധ്യപുരി നേപ്പാളിലായിരുന്നു. വാല്‍മീകി ആശ്രമവും അയോധ്യപുരിക്ക് സമീപം നേപ്പാളിലായിരുന്നു. അയോധ്യപുരി, വാല്‍മീകി ആശ്രമം എന്നിവയ്ക്ക് അടുത്തുള്ള നേപ്പാളിലെ ദേവ്ഘട്ടിലാണ് സീത മരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
After Lord Ram claim, Nepal PM Oli says yoga did not originate in India












