Sub Lead

മാതാവിനെ കുത്തിക്കൊന്ന് ഹൃദയവും വൃക്കയും ഉള്‍പ്പെടെ തിന്നു; മകന് വധശിക്ഷ

കൊടുംക്രൂരത അരങ്ങേറിയത് മഹാരാഷ്ട്രയിലെ കോലാപൂരില്‍

മാതാവിനെ കുത്തിക്കൊന്ന് ഹൃദയവും വൃക്കയും ഉള്‍പ്പെടെ തിന്നു; മകന് വധശിക്ഷ
X

കോലാപൂര്‍: സ്വന്തം മാതാവിനെ കുത്തിക്കൊന്ന് ഹൃദയവും വൃക്കയും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച മകന് കോടതി വധശിക്ഷ വിധിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരില്‍ 2017ല്‍ നടന്ന കൊടും ക്രൂരതയ്ക്കാണ് 35കാരനായ സുനില്‍ കുച്ചികോര്‍വിക്കാണ് കോലാപൂര്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി മഹേഷ് യാദവ് വധശിക്ഷ വിധിച്ചത്. 62കാരിയായ മാതാവിനെ 62 തവണ കുത്തിയാണ് മകന്‍ കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഹൃദയം, കിഡ്‌നി, കുടല്‍ തുടങ്ങിയവ ഭക്ഷിക്കുകയായിരുന്നു. 2017 ആഗസ്ത് 28ന് കോലാപൂരിലെ മക്കഡ്വാല വഷതിലാണ് കേസിനാസ്പദമായ സംഭവം. കൊടും ക്രൂരകൃത്യത്തിന് ശേഷം കഷണങ്ങളാക്കി മുറിച്ച മൃതശരീരം പലയിടങ്ങളിലായി ഇയാള്‍ ഉപേക്ഷിച്ചു. ഉപ്പും മുളകും പുരട്ടിയ നിലയിലാണ് പലയിടങ്ങളില്‍ നിന്നായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ വായില്‍ നിന്ന് രക്തം ഇറ്റുവീഴുന്ന നിലയിലായിരുന്നു സുനില്‍ ഉണ്ടായിരുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. മാതാവിന്റെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി പ്രതി പോലിസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. മദ്യപിക്കാന്‍ മാതാവ് പണം നല്‍കാതിരുന്നതാണ് കൊലപാതക കാരണമെന്നാണ് പ്രതി പറഞ്ഞത്. മദ്യത്തിന് അടിമയായ സുനില്‍ സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്നു സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്.

പ്രതി സമൂഹത്തിന് ഭീഷണിയാണെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചപ്പോള്‍ മദ്യലഹരിയിലായതിനാല്‍ കൊലപാതകം സ്വബോധത്തോടെയല്ലെന്നും അതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കാണരുതെന്നു പ്രതിഭാഗവും വാദിച്ചെങ്കിലും കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

After killing mother, son ate heart, kidney, intestine

Next Story

RELATED STORIES

Share it