ജ്യേഷ്ഠനും ജ്യേഷ്ഠ ഭാര്യയ്ക്കും പിന്നാലെ അനുജനും കൊവിഡ് ബാധിച്ച് മരിച്ചു
കണ്ണൂര്‍: ജ്യേഷ്ഠനും ജ്യേഷ്ഠ ഭാര്യയ്ക്കും പിന്നാലെ അനുജനും കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കു സമീപം പായം വിളമനയിലെ വിലങ്ങേരി ഹൗസില്‍ ഹരിദാസന്(41) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. ഹരിദാസന്റെ മൂത്ത സഹോദരന് രാമചന്ദ്രനും ഇദ്ദേഹത്തിന്റെ ഭാര്യ വട്ട്യറ സ്വദേശിനി കണ്ണോത്തുംകണ്ടി രജിതയും ഇക്കഴിഞ്ഞ മെയ്, ജുണ് മാസങ്ങളിലായി കൊവിഡ് ബാധിച്ച് ചികില്‍സയ്ക്കിടെ മരണപ്പെട്ടിരുന്നു. ഹരിദാസനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നെഗറ്റീവാവുകയും ചെയ്തിരുന്നു. എന്നാല്‍, അനുബന്ധ രോഗങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.
വിളമനയിലെ പരേതനായ വിലങ്ങേരി കുഞ്ഞിരാമന് നമ്പ്യാരുടെയും മീനാക്ഷിയമ്മയുടെയും മകനാണ്.ഭാര്യ: ലാവണ്യ. മക്കള്‍: അഭിനന്ദ്, അനുനന്ദ(ഇരുവരും വിദ്യാര്‍ത്ഥികള്‍). മറ്റു സഹോദരങ്ങള്‍: ശാന്ത, ഭാസ്കരന്, സുഭാഷിണി(എടക്കാനം), ദിവാകരന്, സദാനന്ദന്(കിളിയന്തറ സര്‍വീസ് സഹകരണ ബാങ്ക്), വല്‍സല(കിളിയങ്ങാട്).
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT