താങ്ങാവുന്ന ചെലവിലുള്ള ചികിത്സ മൗലിക അവകാശമെന്ന് സുപ്രിം കോടതി
സംസ്ഥാന സര്‍ക്കാരോ പ്രാദേശിക ഭരണകൂടമോ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കുകയോ വേണമെന്ന് ജസ്റ്റിസുമായ അശോക് ഭൂഷണന്‍, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍. ഷാ എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു.

ന്യൂഡല്‍ഹി: താങ്ങാവുന്ന ചെലവിലുള്ള ചികില്‍സ പൗരന്റെ മൗലിക അവകാശമാണെന്ന് സുപ്രിം കോടതി. സംസ്ഥാന സര്‍ക്കാരോ പ്രാദേശിക ഭരണകൂടമോ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കുകയോ വേണമെന്ന് ജസ്റ്റിസുമായ അശോക് ഭൂഷണന്‍, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍. ഷാ എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു.
മിതമായ നിരക്കില്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും കോടതി ഓര്‍മിപ്പിച്ചു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ആളുകള്‍ ഏതെങ്കിലും വിധത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. ഇത് കോവിഡിനെതിരായ ലോകമഹായുദ്ധമാണ്. അതിനാല്‍ തന്നെ കോവിഡിനെതിരായ മഹായുദ്ധത്തില്‍ സര്‍ക്കാര്‍ പൊതുപങ്കാളിത്വം ആവശ്യമാണെന്നും കോടതി പറഞ്ഞു.
ആരോഗ്യത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. ആരോഗ്യത്തിനുള്ള അവകാശത്തില്‍ മിതമായ നിരക്കിലുള്ള ചികിത്സയും ഉള്‍പ്പെടുന്നു. താങ്ങാവുന്ന ചികിത്സാ ചിലവിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും കോടതി ഓര്‍മിപ്പിച്ചു.
RELATED STORIES
തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേരില്‍ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു
1 Dec 2023 2:15 PM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMT