Sub Lead

നിര്‍മാണ മേഖലയിലും കൈവച്ച് ഗൗതം അദാനി

സ്വിസ് സ്ഥാപനമായ ഹോള്‍സിമ്മിന്റെ ഇന്ത്യന്‍ ലിസ്റ്റ്ഡ് കമ്പനികളായ എസിസി ലിമിറ്റഡ്, അംബുജ സിമന്റ് എന്നിവയുടെ ഓഹരികള്‍ വാങ്ങാന്‍ അദാനി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഇതിനായി 31,000 കോടിയുടെ ഓപ്പണ്‍ ഓഫര്‍ കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്. 26 ശതമാനം ഓഹരികളാവും വാങ്ങുക.

നിര്‍മാണ മേഖലയിലും കൈവച്ച് ഗൗതം അദാനി
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിര്‍മാണ മേഖലയിലും കൈവച്ച് ഗൗതം അദാനി. സ്വിസ് സ്ഥാപനമായ ഹോള്‍സിമ്മിന്റെ ഇന്ത്യന്‍ ലിസ്റ്റ്ഡ് കമ്പനികളായ എസിസി ലിമിറ്റഡ്, അംബുജ സിമന്റ് എന്നിവയുടെ ഓഹരികള്‍ വാങ്ങാന്‍ അദാനി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഇതിനായി 31,000 കോടിയുടെ ഓപ്പണ്‍ ഓഫര്‍ കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്. 26 ശതമാനം ഓഹരികളാവും വാങ്ങുക.

കഴിഞ്ഞ മേയില്‍ തന്നെ ഹോള്‍സിം ഇന്ത്യയുടെ ഓഹരികള്‍ 10.5 ബില്യണ്‍ ഡോളര്‍ മുടക്കി വാങ്ങുമെന്ന് അദാനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിമന്റ് കമ്പനികളെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ക്ക് അദാനി തുടക്കമിട്ടിരിക്കുന്നത്.

സെബി കഴിഞ്ഞയാഴ്ചയാണ് അദാനിയുടെ ഓപ്പണ്‍ ഓഫറിന് അനുമതി നല്‍കിയത്. പൂര്‍ണമായും ഓപ്പണ്‍ ഓഫര്‍ സബ്‌സ്‌െ്രെകബ് ചെയ്താല്‍ ഏകദേശം 31,000 കോടിയായിരിക്കും അതിന്റെ മൂല്യം. ആഗസ്റ്റ് ആറിനാണ് ഓപ്പണ്‍ ഓഫര്‍ തുടങ്ങുന്നത് സെപ്തംബര്‍ ഒമ്പതിന് അവസാനിക്കുകയും ചെയ്യും.

385 രൂപ ഓഹരിയൊന്നിന് നല്‍കിയാണ് അംബുജ സിമന്റിലെ അദാനിയുടെ ഓപ്പണ്‍ ഓഫര്‍. എസിസിക്കായി 2300 രൂപയും നല്‍കും. അംബുജ സിമന്റിലെ 51.63 കോടി ഓഹരികള്‍ 19,879.57 കോടി രൂപ മുടക്കിയാവും വാങ്ങുക. എസിസിയുടെ 4.86 കോടി ഓഹരികള്‍ 11,259.97 കോടി രൂപ മുടക്കിയും സ്വന്തമാക്കും.

Next Story

RELATED STORIES

Share it