Sub Lead

സംഘപരിവാര്‍ ആക്രമണത്തിനെതിരേ പ്രതികരിക്കാത്ത സിനിമാ സംഘടനകളുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു: നടന്‍ ഹരീഷ് പേരടി

സംഘപരിവാര്‍ ആക്രമണത്തിനെതിരേ പ്രതികരിക്കാത്ത സിനിമാ സംഘടനകളുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു: നടന്‍ ഹരീഷ് പേരടി
X

പാലക്കാട്: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനകളെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ് ബുക്കിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

'കേരളത്തില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു... ക്ര തുഫു...'ഇതായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിംങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു...ക്ര തുഫു...

Posted by Hareesh Peradi on Saturday, April 10, 2021

പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്ര പരിസരത്താണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിനിമാ ചിത്രീകരണം തടഞ്ഞത്. ഹിന്ദു-മുസ്‌ലിം പ്രണയം ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന 'നീയാം നദി ' എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ 10 മണിയോടെ സിനിമയുടെ പൂജ കഴിഞ്ഞ് ചീത്രീകരണം തുടങ്ങും മുന്‍പാണ് സംഭവം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തുകയായിരുന്നു. കസേര എടുത്ത് എറിഞ്ഞതോടെ ഷൂട്ടിങ് ലോക്കേഷനിലുണ്ടായിരുന്ന പെണ്‍കുട്ടിക്ക് പരിക്കേറ്റു. ഷൂട്ടിങ് ലോക്കേഷനില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് ശ്രീകൃഷ്ണപുരം പോലിസില്‍ സിനിമാ പ്രവര്‍ത്തകര്‍ പരാതി നല്‍കി. അനുമതി ഇല്ലാതെ ചിത്രീകരിച്ചതുകൊണ്ടാണ് തടഞ്ഞതെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ വിശദീകരിച്ചു. എന്നാല്‍ പൊലീസില്‍ നിന്നും ക്ഷേത്ര ഭരണ സമിതിയില്‍ നിന്നും അനുമതി വാങ്ങിയതാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞു.

സിനിമാ പ്രവര്‍ത്തകരുടെ പരാതിയില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്മണ്യന്‍, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരുടെ അറസ്റ്റ് ശ്രീകൃഷ്ണപുരം അറസ്റ്റ് ചെയ്ത് വിട്ടത്.

Next Story

RELATED STORIES

Share it