Sub Lead

ആക്റ്റീവിസ്റ്റ് സ്റ്റാന്‍ സ്വാമിക്ക് ജയില്‍ അധികൃതര്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിച്ചു

പാര്‍ക്കിന്‍സണ്‍സ് ബാധിതനായതിനായ സ്റ്റാന്‍ സ്വാമി ഒരു മാസമായി വെള്ളംകുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും ആവശ്യപ്പെട്ട് വരികയായിരുന്നു.

ആക്റ്റീവിസ്റ്റ് സ്റ്റാന്‍ സ്വാമിക്ക് ജയില്‍ അധികൃതര്‍  സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിച്ചു
X

മുംബൈ: ഭീമ കൊറോഗാവ് കലാപക്കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ 83കാരനായ സ്റ്റാന്‍ സ്വാമിക്ക് ജയില്‍ അധികൃതര്‍ വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും നല്‍കി. അദ്ദേഹത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

തലോജ ജയില്‍ അധികൃതര്‍ ഒരാഴ്ച മുമ്പ് അദ്ദേഹത്തിന് സിപ്പര്‍ കപ്പ് നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു. പാര്‍ക്കിന്‍സണ്‍സ് ബാധിതനായതിനായ സ്റ്റാന്‍ സ്വാമി ഒരു മാസമായി വെള്ളംകുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും ആവശ്യപ്പെട്ട് വരികയായിരുന്നു.

ഇപ്പോള്‍ ജയില്‍ ആശുപത്രിയിലാണ് ഇദ്ദേഹം. മാവോവാദി ബന്ധം ആരോപിച്ച് ഒക്‌ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം സ്വാമിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയിരുന്നു. യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎ അറിയിച്ചു. സ്വാമിയുടെ അറസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നിരുന്നത്.


Next Story

RELATED STORIES

Share it