Sub Lead

മഹിളാ മോര്‍ച്ചാ നേതാവിന്റെ ആത്മഹത്യ: ബിജെപി പ്രവര്‍ത്തകന്‍ പ്രജീവ് കീഴടങ്ങി

മഹിളാ മോര്‍ച്ചാ നേതാവിന്റെ ആത്മഹത്യ: ബിജെപി പ്രവര്‍ത്തകന്‍ പ്രജീവ് കീഴടങ്ങി
X

പാലക്കാട്: മഹിളാ മോര്‍ച്ചാ പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ബിജെപി പ്രവര്‍ത്തകന്‍ പ്രജീവ് കീഴടങ്ങി. പാലക്കാട് നോര്‍ത്ത് പോലിസില്‍ ആണ് കീഴടങ്ങിയത്. ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രജീവിനെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് പ്രജീവിനെതിരെ കേസെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവില്‍ പോയിരിക്കുകയായിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് ശരണ്യയെ വീട്ടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയില്‍ ഉപയോഗിച്ചു. ഒടുവില്‍ താന്‍ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതാക്കള്‍ക്കെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിയെ ഒഴിവാക്കി ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച പ്രാദേശിക നേതാവില്‍ പോലിസ് അന്വേഷണം ഒതുക്കാനുള്ള സംഘടിത നീക്കം നടക്കുന്നതായും സൂചനയുണ്ട്.

മഹിളാ മോര്‍ച്ച ജില്ലാ ട്രഷറര്‍ ശരണ്യയെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ശരണ്യയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്.അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തിയിരുന്നു.

ബിജെപി ജില്ലാ നേതാവുമായി മഹിളാ മോര്‍ച്ചാ നേതാവിന് അടുത്ത ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പ്രജീവിന്റെ കൈവശമുള്ളതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന സൂചനകളാണു പുറത്ത് വരുന്നത്. വീഡിയോ ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ വച്ച് പ്രാദേശിക ബിജെപി നേതാവ് മഹിളാ മോര്‍ച്ചാ നേതാവിനെ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതാണ് ആത്മഹത്യക്കു കാരണമെന്നാണ് പോലിസിനു ലഭിച്ച സൂചനകള്‍.

സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണു (27) മരിച്ചത്. രാജന്‍ തങ്കം ദമ്പതികളുടെ മകളാണ്.ബിജെപിക്ക് വളക്കൂറുള്ള പാലക്കാട് മണ്ഡലത്തിലെ മികച്ച സംഘാടകയാണ് ശരണ്യയെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

Next Story

RELATED STORIES

Share it