Sub Lead

വ്യാജ ഭൂമി ഇടപാടില്‍ 21 ലക്ഷം രൂപ തട്ടിയ ബിജെപി നേതാവ് പിടിയില്‍

വ്യാജ ഭൂമി ഇടപാടില്‍ 21 ലക്ഷം രൂപ തട്ടിയ ബിജെപി നേതാവ് പിടിയില്‍
X

അഹമദാബാദ്: വ്യാജ ഭൂമി ഇടപാടില്‍ പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്ന് 21 ലക്ഷം രൂപ തട്ടിയ കേസില്‍ ബിജെപി നേതാവ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയില്‍. വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്‌കൂള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കൂടിയായ ദിലീപ് സിന്‍ഹ ഗോഹിലാണ് പിടിയിലായത്. ബിജെപി കൗണ്‍സിലറഖായ പരാക്രം സിങ് ജഡേജ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യം വിട്ട ഇയാള്‍ മടങ്ങിവന്നപ്പോഴാണ് വിമാനത്താവളത്തില്‍ നിന്നും പിടിയിലായത്. കേസിലെ മറ്റു രണ്ടു പ്രതികളായ ജമാജി സോധ, കമലേഷ് ദെത്രോജ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Next Story

RELATED STORIES

Share it