Sub Lead

പ്രാര്‍ത്ഥനയോടെ പെരുന്നാള്‍ നെഞ്ചേറ്റുക: മഅ്ദനി

പ്രാര്‍ത്ഥനയോടെ പെരുന്നാള്‍ നെഞ്ചേറ്റുക: മഅ്ദനി
X

കോഴിക്കോട്: മഹാമാരി കാരണം ഒട്ടനവധിപേര്‍ മരണപ്പെടുകയും ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്ന വേദനാജനകമായ അന്തരീക്ഷത്തില്‍ ഇത്തവണ വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ സുദിനം ആചരിക്കുമ്പോള്‍ ഒരുമാസത്തെ കഠിന വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത മുഴുവന്‍ നന്‍മകളും ഉള്‍ക്കൊണ്ടുകൊണ്ട് ഹൃദയം നുറുങ്ങുന്ന പ്രാര്‍ത്ഥനകളാല്‍ നിറഞ്ഞതാവണമെന്ന് അബ്ദുന്നാസിര്‍ മഅ്ദനി സന്ദേശത്തില്‍ പറഞ്ഞു.

മഹാമാരി കാരണവും പ്രകൃതി ദുരന്തങ്ങള്‍ കാരണവും ദുരിതമനുഭവിക്കുന്ന നിസ്സഹായരിലേക്ക് കഴിയുന്നത്ര സഹായങ്ങള്‍ എത്തിച്ചുനല്‍കുന്നതിനും ഫലസ്തീനിലെ ഉള്‍പ്പെടയുള്ള മുഴുവന്‍ അവകാശ പോരാളികളോടും ഐക്യപ്പെടുന്നതിനും പെരുന്നാള്‍ സുദിനത്തില്‍ വിശ്വാസി സമൂഹത്തിന് കഴിയണമെന്ന് മഅ്ദനി പറഞ്ഞു.

Next Story

RELATED STORIES

Share it