അബ്ദുന്നാസിര്‍ മഅ്ദനി ആശുപത്രിയില്‍; നാളെ അടിയന്തര ശസ്ത്രക്രിയ
ബംഗളൂരു: വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കായി പി ഡി പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനിയെ ബംഗ്ലൂരുവിലെ അല്‍ സഫആശുപത്രിയില്‍ ( പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി മഅ്ദനിക്ക് രകതസമ്മര്‍ദ്ദം, രക്തത്തിലെ ക്രിയാറ്റിന്റെ അളവ് തുടങ്ങിയവ വളരെ ഉയര്‍ന്ന അവസ്ഥയിലായിരുന്നു. മൂത്രതടസ്സവും അനുബന്ധമായ മറ്റ് രോഗങ്ങള്‍ തുടങ്ങിയവയും അലട്ടുന്നുണ്ടായിരുന്നു. നേരത്തേ തന്നെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രവാസം നീട്ടിവെക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താമസസ്ഥത്ത് ചികിത്സ തുടരുകയായിരിന്നു. മുമ്പും നിരവധി പ്രാവിശ്യം വിവിധ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലെ വിവിധ ആശുത്രികളില്‍ പ്രവേശിപ്പിക്കുകയും ചികില്‍സയ്ക്കു വിധേയനാകുകയും ചെയ്തിരിന്നു.
കഴിഞ്ഞ വര്‍ഷം വിചാരണ കോടതിയില്‍ വച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണം ബോധരഹിതനാവുകയും തുടര്‍ന്ന് ആശുത്രിയില്‍ പ്രവേശിപ്പിക്കുകയും ദീര്‍ഘകാലം ആശുപത്രിവാസം തുടരുകയും ചെയ്തിരിന്നു. മരുന്നുകള്‍ ഉപയോഗിച്ചിട്ടും രകതസമ്മര്‍ദ്ദവും കിഡ്‌നിയുടെ പ്രവത്തനക്ഷമത നിര്‍ണയിക്കുന്ന ക്രിയാറ്റിന്റെ അളവും വലിയ തോതില്‍ വര്‍ധിക്കുകയും നിയന്ത്രണവിധേയമല്ലാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കുന്നത്. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഅ്ദനിയെ വിവിധ രക്തപരിശോധനകള്‍, ശരീരത്തിലെ വിവിധ അവയവങ്ങളുടെ സ്‌കാനിങുകള്‍ തുടങ്ങിയവയ്ക്കു വിധേയമാക്കി. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ പരിശോധനകള്‍ തുടരുന്നു. നിലവില്‍ രക്തസമര്‍ദ്ദം ഉയര്‍ന്ന അവസ്ഥയിലാണ്. നിലവില്‍ നാളെ ശാസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരിക്കുന്നുത്. ശാസ്ത്രക്രിയ വിജയകരമാകാനും ആരോഗ്യവസ്ഥ പൂര്‍ണമായി വീണ്ടെടുക്കാനും പള്ളികളിലുള്‍പ്പെടെ പ്രത്യേകം പ്രാര്‍ഥന നടത്തണമെന്ന് ആശുപത്രിയില്‍ നിന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചതായി പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
Abdul Nasir Maudani in hospital; Emergency surgery tomorrow
RELATED STORIES
തകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMTഎതിര്ശബ്ദങ്ങളെ അടിച്ചമര്ത്തുന്നത് ഫാഷിസ്റ്റ് രീതി; ന്യൂസ്...
4 Oct 2023 10:04 AM GMT