Sub Lead

പ്രതിപക്ഷ നേതാവിന് എന്തെങ്കിലും കടലാസ് കൊണ്ട് ഹാജരാക്കുക എന്നത് ഒരു കൈതൊഴിലാണ്: എ വിജയരാഘവൻ

നരസിംഹ റാവുവിന്റെ കാലത്താണ് ട്രോളറുകൾ ഉപയോ​ഗിച്ചുള്ള ആഴക്കടൽ മൽസ്യബന്ധനത്തിന് അനുവാദം നൽകിയത്.

പ്രതിപക്ഷ നേതാവിന് എന്തെങ്കിലും കടലാസ് കൊണ്ട് ഹാജരാക്കുക എന്നത് ഒരു കൈതൊഴിലാണ്: എ വിജയരാഘവൻ
X

മലപ്പുറം: പ്രതിപക്ഷ നേതാവിന് എന്തെങ്കിലും കടലാസ് കൊണ്ട് ഹാജരാക്കുക എന്നത് ഒരു കൈതൊഴിലാണന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എഎ വിജയരാഘവൻ. ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട വിവാദ കരാറുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവിന് എന്തെങ്കിലും കടലാസ് കൊണ്ട് ഹാജരാക്കുക എന്നത് ഒരു കൈതൊഴിലാണ്. ഇവിടെ ജിം എന്നൊരു പരിപാടിയുണ്ടായിരുന്നു. ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കൂടിയാണ് അത് നടപ്പാക്കിയത്. എത്ര എംഒയു ആണ് അന്ന് ഒപ്പിട്ടത്. സെക്രട്ടേറിയറ്റ് വിൽക്കാനുള്ള എംഒയു ഉണ്ടോയെന്ന് തപ്പിനോക്കിയാലെ മനസിലാകുവെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ സർക്കാരിന് ഒരു നയമുണ്ട്. നയത്തിൽ നിന്ന് വ്യതിചലിക്കുമ്പോഴല്ലേ നമ്മൾ സർക്കാരിനെ വിമർശിക്കുക. വിദേശ ട്രോളറുകൾക്കോ തദ്ദേശീയ കോർപ്പറേറ്റുകൾക്കോ ട്രോളറുകൾക്കോ ആഴക്കടൽ മൽസ്യ ബന്ധനത്തിന് അനുവാദം നൽകരുതെന്നാണ് ഈ ഇടതുപക്ഷ സർക്കാർ കേന്ദ്ര സർക്കാരിൽ വലിയ സമ്മർദ്ദം ചെലുത്തിയത്.

നരസിംഹ റാവുവിന്റെ കാലത്താണ് ട്രോളറുകൾ ഉപയോ​ഗിച്ചുള്ള ആഴക്കടൽ മൽസ്യബന്ധനത്തിന് അനുവാദം നൽകിയത്. ഇതിനെതിരേ വലിയ ശക്തമായ സമരങ്ങളും ഈ നാട്ടിൽ നടന്നിട്ടുണ്ടായിരുന്നെന്നും വിജയരാഘവൻ ഓർമിപ്പിച്ചു.

അതേസമയം ആഴക്കടൽ മൽസ്യ ബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് അനുവാദം നൽകിയ കരാറുകളെല്ലാം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഐശ്വര്യകേരള യാത്രയ്ക്ക് വർക്കലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൽസ്യ നയം ഭേദഗതി വരുത്തി കേരള തീരത്ത് ഖനനം നടത്താൻ സൗകര്യം ചെയ്യാൻ പോവുകയാണ്. മൽസ്യത്തൊഴിലാളികളെ പട്ടിണിക്കിടുന്നത് കേരളത്തെ സമ്പൂർണ തകർച്ചയിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, എവിടെയെങ്കിലും ആരെങ്കിലും എംഒയു ഒപ്പുവെച്ചെന്ന് കരുതി കേരളത്തില്‍ ഒന്നും നടപ്പാവില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അസന്‍ഡ് കേരളയില്‍ നിരവധി പേര്‍ വന്നിട്ടുണ്ടാകാം. അതില്‍ ധാരണാപത്രം ഒപ്പിട്ടുവെന്നു കരുതി പദ്ധതി കേരളത്തില്‍ നടക്കണമെന്നില്ല. പദ്ധതിക്ക് സന്നദ്ധനാണെന്ന് അറിയിക്കുന്നത് മാത്രമാണ് എംഒയു. ആര്‍ക്ക് വേണമെങ്കിലും പദ്ധതി വെക്കാം, എന്നാല്‍ നയത്തിന് ചേരുന്നത് മാത്രമേ സര്‍ക്കാര്‍ നടപ്പാക്കൂ. സര്‍ക്കാരിന്റെ നയങ്ങള്‍ കമ്പനികള്‍ക്ക് വേണ്ടി മാറ്റില്ലെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it