Sub Lead

കാഞ്ഞങ്ങാട് സ്വദേശി യുഎഇയില്‍ വാഹനമിടിച്ച് മരിച്ചു

റാസല്‍ ഖൈമയിലെ ഷംസ് സൂപര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ്

കാഞ്ഞങ്ങാട് സ്വദേശി യുഎഇയില്‍ വാഹനമിടിച്ച് മരിച്ചു
X

കാഞ്ഞങ്ങാട്: യുഎഇയിലെ റാസല്‍ഖൈയിമയിലുണ്ടായ വാഹനാപകടത്തില്‍ കൊളവയല്‍ കൊത്തിക്കാല്‍ സ്വദേശി മരിച്ചു. കൊളവയല്‍ കൊത്തിക്കാലിലെ ഇബ്രാഹീം-സഹിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റാബിഹ് (22) ആണ് മരിച്ചത്. റാസല്‍ ഖൈമയിലെ ഷംസ് സൂപര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ്. വെള്ളിയാഴ്ച രാത്രി 11നു സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. അവധി കഴിഞ്ഞ് ജനുവരിയിലാണ് മുഹമ്മദ് റാബിഹ് ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോയത്. സഹോദരങ്ങള്‍: ജബ്ബാര്‍(അബൂദബി), മുബഷിറ, റബീന. മയ്യിത്ത് നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

A native of Kanhangad died in an accident in UAE

Next Story

RELATED STORIES

Share it