'ഇറച്ചിക്കടകള്‍ അടച്ചില്ലെങ്കില്‍ ആക്രമണം'; യുപിയില്‍ ഭീഷണി മുഴക്കി ഹിന്ദുത്വ പ്രകടനം (വീഡിയോ)

മീററ്റ്: യുപിയിലെ മീററ്റില്‍ മാംസ വില്‍പ്പന കടകള്‍ അടച്ചുപൂട്ടണമെന്ന് ഭീഷണിമുഴക്കി ഹിന്ദുത്വരുടെ പ്രകടനം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിരിയാണി വില്‍പ്പനക്കാരന്റെ വണ്ടി നശിപ്പിച്ച 'സംഗീത് സോം സേന'യുടെ തലവന്‍ സച്ചിന്‍ ഖാതിക് ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് പോലിസിനെ നോക്കുകുത്തിയാക്കി പ്രകടനം നടത്തിയത്. തങ്ങളുടെ താക്കീത് അനുസരിച്ചില്ലെങ്കില്‍ ആക്രമണം നേരിടേണ്ടി വരുമെന്നും ഹിന്ദുത്വ സംഘം മുദ്രാവാക്യം മുഴക്കി.
This is from Meerut, UP.
— HindutvaWatch (@HindutvaWatchIn) April 6, 2022
A mob of Hindu extremists threatening to unleash violence against meat sellers in the city.
These goons vandalized Biryani stall of a Muslim vendor. pic.twitter.com/U6fOyRpAzH
നവരാത്രി സമയത്ത് മാംസാഹാരം വില്‍ക്കുന്നുവെന്നാരോപിച്ചായിരുന്നു വെജിറ്റബിള്‍ ബിരിയാണിക്കടക്കാരന്റെ വണ്ടി തകര്‍ത്തത്. ബിരായാണിക്കട തകര്‍ത്ത സംഭവത്തില്‍ 'സംഗീത് സോം സേന'യുടെ തലവനടക്കം 30 പേര്‍ക്കെതിരേ കലാപത്തിനും കൊള്ളയ്ക്കും കേസെടുത്തിരുന്നു. എന്നാല്‍, സച്ചിന്‍ ഖാതികിനെ അറസ്റ്റ് ചെയ്യാനുള്ള പോലിസിന്റെ ശ്രമം ഹിന്ദുത്വരുടെ പ്രതിരോധത്തെ തുടര്‍ന്ന് പരാജയപ്പെട്ടു. ബിരായാണിക്കടക്ക് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതിയുടെ നേതൃത്വത്തിലാണ് മീററ്റില്‍ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണം എന്ന് ഭീഷണി മുഴക്കി പ്രകടനം നടത്തിയത്. പ്രകടനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT