കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ 17 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു
കീഴാറ്റൂര്‍ ആലിക്ക പറമ്പ് പൊരുതിക്കുത്ത് ഉസ്മാന്റെ മകന്‍ ആഷിഖാന് മരിച്ചത്.
BY SRF9 Dec 2020 1:47 AM GMT

X
SRF9 Dec 2020 1:47 AM GMT
പെരിന്തല്‍മണ്ണ: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ 17 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. കീഴാറ്റൂര്‍ ആലിക്ക പറമ്പ് പൊരുതിക്കുത്ത് ഉസ്മാന്റെ മകന്‍ ആഷിഖാന് മരിച്ചത്. തച്ചിങ്ങനാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ വെള്ളിയാറിലെ അളിമ്പിയന്‍ കുണ്ട് കടവിലാണ് സംഭവം. കുളിക്കുന്നതിനിടെ ആഷിഖിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് കുഴിച്ചിട്ട കല്ല് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ് റൈഹാനത്ത്. സഹോദരന്‍ അബ്ദുല്‍ ലത്തീഫ്
Next Story
RELATED STORIES
ഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര് മര്ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില് കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT