Sub Lead

ജപ്പാന്റെ കിഴക്കന്‍ തീരത്ത് ഭൂകമ്പം; സുനാമി മുന്നറിയിപ്പില്ല

ജപ്പാന്റെ കിഴക്കന്‍ തീരത്ത് ഭൂകമ്പം; സുനാമി മുന്നറിയിപ്പില്ല
X

ടോക്കിയോ: ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശനിയാഴ്ച വൈകിട്ട് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ചില ഭാഗങ്ങളില്‍ ശക്തമായ കുലുക്കം സൃഷ്ടിച്ചു. ടോക്കിയോയില്‍ ശക്തമായി അനുഭവപ്പെട്ടെങ്കിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്ന് ജാപ്പനീസ് അധികൃതര്‍ അറിയിച്ചു.

പ്രാദേശിക സമയം രാത്രി 11.08നാണ് പസഫിക്കില്‍ 60 കിലോമീറ്റര്‍ (37 മൈല്‍) ആഴത്തില്‍ ഭൂചലനമുണ്ടായതെന്ന് ജപ്പാനിലെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. 2011ല്‍ 18,000ത്തിലധികം പേരുടെ മരണത്തിനു കാരണമായ ഫുകുഷിമയ്ക്കു സമീപമാണ് പ്രഭവകേന്ദ്രം. കിഴക്കന്‍ ജപ്പാനിലെ തോഹോകു മേഖലയിലുടനീളം നിരവധി വീടുകളെ വൈദ്യുതി മുടങ്ങിയതയായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പബാധിത പ്രദേശങ്ങളിലെ വീടുകളിലെ അലമാരയില്‍ നിന്ന് സാധനങ്ങള്‍ താഴെവീണതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നെങ്കിലും നാശനഷ്ടങ്ങളുണ്ടായിട്ടില്ല. ഭൂകമ്പത്തെത്തുടര്‍ന്ന് മേഖലയിലെ ചില ട്രെയിനുകള്‍ നിര്‍ത്തലാക്കി.

7.1 Magnitude Quake Off East Japan Coast

Next Story

RELATED STORIES

Share it