Sub Lead

ബിഹാര്‍ തിരഞ്ഞെടുപ്പ്: വിജയിച്ച 163 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍

ബിഹാര്‍ തിരഞ്ഞെടുപ്പ്: വിജയിച്ച 163 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍
X

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച 241 പേരില്‍ 163 (68 ശതമാനം) പേരും ക്രിമിനല്‍ കേസ് പ്രതികള്‍. അസോസിയേഷന്‍ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്ക് പുറത്തുവിട്ടത്. തിരഞ്ഞെടുക്കപ്പെട്ട 163 എംഎല്‍എമാരില്‍ 123 പേര്‍ക്ക് (മൊത്തം സത്യവാങ്മൂലത്തിന്റെ 51 ശതമാനം) ഗുരുതര ക്രിമിനല്‍ കേസുണ്ട്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.19 പേര്‍ക്കെതിരെ കൊലപാതകത്തിനും 31 പേര്‍ക്കെതിരെ കൊലപാതക ശ്രമവും എട്ടുപേര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അക്രമത്തിനുമാണ് കേസ്.

പ്രതികളില്‍ ആര്‍ജെഡി- 44. ബിജെപി- 37. ജെഡിയുവിലെയും കോണ്‍ഗ്രസിലെയും 11 പേര്‍ വീതവും സിപിഐഎംഎല്ലിലെ 8 പേരും എഐഎംഐഎമിലെ 5 പേരും ക്രിമിനല്‍ കേസ് പ്രതികളാണ്.

അതേസമയം മല്‍സരത്തിലെ പകുതിലേറെ പേരും കോടീശ്വരന്മാരുടെ പട്ടികയിലുള്ളവരാണ്. 2015ല്‍ 162 കോടിപതികളെങ്കില്‍ ഇക്കുറി 194 ആയി. ബി.ജെ.പിയിലാണ് കോടിപതികള്‍ കൂടുതല്‍. 65. ആര്‍.ജെ.ഡിയില്‍ 64. ആര്‍.ജെ.ഡിയുടെ അനന്ത്കുമാര്‍ ആണ് ഏറ്റവും സമ്പന്നന്‍. 68.56 കോടിയാണ് സ്വത്ത്.ഇത്തവണ വനിതാ-യുവ പ്രതാനിദ്ധ്യം കുറഞ്ഞു. 126 പേര്‍ 51നും 80നും ഇടയിലും 115 പേര്‍ 25നും 50നും ഇടയിലും പ്രായമുള്ളവരാണ്. 2015ല്‍ 28 വനിതകളുണ്ടായിരുന്നു. ഇക്കുറി 26 വനിതകള്‍. 20 മണിക്കൂറിലധികം നീണ്ട വോട്ടെടുപ്പിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്ന് ഘട്ട തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.




Next Story

RELATED STORIES

Share it