Sub Lead

10 വര്‍ഷത്തിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് 631 തോട്ടിപ്പണിക്കാര്‍ മരിച്ചു

സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 122 തോട്ടിപ്പണിക്കാരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്.

10 വര്‍ഷത്തിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് 631 തോട്ടിപ്പണിക്കാര്‍ മരിച്ചു
X

ന്യൂഡല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തിനിടെ മലിനജലവും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ ഇന്ത്യയില്‍ 631 പേര്‍ മരണപ്പെട്ടതായി നാഷനല്‍ കമ്മീഷന്‍ ഫോര്‍ സഫായ് കര്‍മാചാരീസ് (എന്‍സിഎസ്‌കെ) കണക്കുകള്‍ വ്യക്തമാക്കുന്നു. 2010 മുതല്‍ 2020 മാര്‍ച്ച് വരെ മലിനജലവും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുമ്പോള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം സംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് മറുപടിയായി നല്‍കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 122 തോട്ടിപ്പണിക്കാരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. ഉത്തര്‍പ്രദേശ്-85, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ 63 മരണങ്ങളും ഗുജറാത്തില്‍ 61 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ നിന്നു ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരമാണിതെന്നും യഥാര്‍ഥ മരണനിരക്ക് വ്യത്യാസപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു. തോട്ടിപ്പണിക്കിടെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് 2019ലാണ്-115. 2018ല്‍ 73 പേര്‍ മരണപ്പെട്ടപ്പോള്‍ 2017 ല്‍ 93 പേരാണ് മരിച്ചത്. 2013ല്‍ നിയമപ്രകാരം തോട്ടിപ്പണി നിരോധിച്ചിരിക്കുകയാണ്. എന്നിട്ടും തോട്ടപ്പണിക്കിടെ ഇത്രയധികം പേര്‍ മരണപ്പെട്ടിട്ടും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് പ്രകടന പത്രിക പോലെയുള്ള വാഗ്ദാനമായി നിയമം മാറരുതെന്നു സഫായ് കര്‍മാചാരി ആന്തോാളന്‍ ദേശീയ കണ്‍വീനര്‍ ബെസ്വാഡ വില്‍സണ്‍ പറഞ്ഞു.

631 manual scavengers died in 10 years




Next Story

RELATED STORIES

Share it