Sub Lead

കുംഭമേള: ബൈസാഖി സ്‌നാനത്തിന് ആറ് ലക്ഷം വിശ്വാസികള്‍ എത്തിയതായി ഐജി

രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ് വ്യാപനം റെക്കോര്‍ഡിലെത്തി നില്‍ക്കുമ്പോഴാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന കുംഭമേള നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കുംഭമേള: ബൈസാഖി സ്‌നാനത്തിന് ആറ് ലക്ഷം വിശ്വാസികള്‍ എത്തിയതായി ഐജി
X

ഹരിദ്വാര്‍: കൊവിഡ് 19 കേസുകളില്‍ തുടര്‍ച്ചയായ വര്‍ധനയുണ്ടാവുമ്പോഴും കുംഭമേളക്കെത്തിയത് ലക്ഷങ്ങള്‍. കുംഭമേളയുടെ ഭാഗമായി നടക്കുന്ന ബൈസാഖി സ്‌നാനത്തിന് ആറ് ലക്ഷം പേര്‍ പങ്കെടുത്തതായി ഹരിദ്വാര്‍ ഐജി സഞ്ജയ് ഗുഞ്ചിയാല്‍ പറഞ്ഞു. 2010ല്‍ ഈ ചടങ്ങിനെത്തിയത് 1.60 കോടി ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.

ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാണ് ആളുകളുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്. ഹരിദ്വാറിലെ ഹര്‍ കി പൗരി ഘട്ടില്‍ കുംഭിന്റെ മൂന്നാമത്തെ 'ഷാഹി സ്‌നാനില്‍' ലക്ഷക്കണക്കിന് സന്യാസിമാര്‍ പങ്കെടുത്തു.

മാര്‍ച്ച് 11 ന് മഹാശിവരാത്രിയോടനുബന്ധിച്ച് കുംഭമേളയുടെ ആദ്യത്തെ ഷാഹി സ്‌നാന്‍ ആഘോഷിച്ചു, രണ്ടാമത്തേത് സോംവതി അമാവാസി ദിനത്തില്‍ ഏപ്രില്‍ 12 ന് നടന്നു. മഹാ കുംഭത്തിന്റെ ഷെഡ്യൂള്‍ അനുസരിച്ച് ആകെ നാല് 'ഷാഹി' സ്‌നാനും ഒമ്പത് 'ഗംഗാ സ്‌നാനും' ഈ വര്‍ഷം ഹരിദ്വാറില്‍ നടക്കും.

സാധാരണ സാഹചര്യങ്ങളില്‍, കുംഭമേള നാലുമാസം നീണ്ടുനില്‍ക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം കൊവിഡ് 19 പകര്‍ച്ചവ്യാധി കാരണം കുംഭമേളയുടെ കാലാവധി ഒരു മാസമായി കുറച്ചു.

നാല് വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയിലെ നാല് വ്യത്യസ്ത സ്ഥലങ്ങളിലാണ് (നാസിക്, ഹരിദ്വാര്‍, പ്രയാഗ്രാജ്, ഉജ്ജൈന്‍) കുംഭമേള നടക്കാറ്.

രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ് വ്യാപനം റെക്കോര്‍ഡിലെത്തി നില്‍ക്കുമ്പോഴാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന കുംഭമേള നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it