പ്രതിസന്ധി രൂക്ഷം: ബിഎസ്എന്‍എല്‍ 54,000 ജീവനക്കാരെ പിരിച്ചുവിടും
തിരഞ്ഞെടുപ്പിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നില്‍ കണ്ട് അന്തിമ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ബിഎസ്എന്‍എല്‍ അധികൃതരോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: പ്രതിസന്ധിയെത്തുടര്‍ന്ന് 54,000 ബിഎസ്എന്‍എല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി ടെലികോം മന്ത്രാലയം. ജീവനക്കാര്‍ക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള പദ്ധതി പ്രഖ്യാപിക്കുന്നതാണ് തിരഞ്ഞെടുപ്പ് അടുത്തതോടെ അന്തിമ തീരുമാനത്തിനായി കാത്തുനില്‍ക്കുന്നത്. ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ബിഎസ്എന്‍എല്ലില്‍ കൂട്ട പിരിച്ചുവിടലുണ്ടാകും.
50 വയസ്സിന് മുകളിലുള്ള ബിഎസ്എന്‍എല്‍-എംടിഎന്‍എല്‍ ജീവനക്കാരെയാണ് സ്വമേധയാ വിരമിക്കലിനാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.ബിഎസ്എന്‍ലിന്റെ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പിരിച്ച് വിടലടക്കമുള്ള നടപടികള്‍. ബിഎസ്എന്‍എലില്‍ 1.76 ലക്ഷം ജീവനക്കാരാണ് ഇന്ത്യയിലാകമാനമുള്ളത്. എംടിഎന്‍എലില്‍ 22,000 ജീവനക്കാരുമുണ്ട്. 50 ശതമാനം ബിഎസ്എന്‍എല്‍ ജീവനക്കാരും എംടിഎന്‍എലിലെ 16000 ജീവനക്കാരും അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്നവരാണ്.
തിരഞ്ഞെടുപ്പിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നില്‍ കണ്ട് അന്തിമ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ബിഎസ്എന്‍എല്‍ അധികൃതരോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബിഎസ്എന്‍എല്‍. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ബിഎസ്എന്‍എലില്‍ ശമ്പളം മുടങ്ങിയിരുന്നത്.
RELATED STORIES
മര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMTദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം ഇതിഹാസ നായിക വഹീദ റഹ്മാന്
26 Sep 2023 9:37 AM GMTആദിവാസി ഭൂമി കൈയേറ്റ വാര്‍ത്ത: ആര് സുനിലിനെതികേ കേസെടുത്ത നടപടി...
26 Sep 2023 8:31 AM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMT