Sub Lead

മൂന്നുമാസത്തിനിടെ 5,000 ഇസ്രായേലികള്‍ക്ക് യുഎഇ പൗരത്വം നല്‍കി

മൂന്നുമാസത്തിനിടെ 5,000 ഇസ്രായേലികള്‍ക്ക് യുഎഇ പൗരത്വം നല്‍കി
X

ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ ഭേദഗതി ചെയ്ത ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടെ യുഎഇ 5,000 ഇസ്രായേലികള്‍ക്ക് പൗരത്വം നല്‍കിയതായി റിപോര്‍ട്ട്. എമിറേറ്റ്‌സിന്റെ പൗരത്വം ലഭിക്കുന്നതോടെ ഇസ്രയേലികള്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ പേര്‍ഷ്യന്‍ ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ കടക്കാന്‍ കഴിയുമെന്ന് എമിറേറ്റ്‌സ് ലീക്‌സ് റിപോര്‍ട്ട് ചെയ്തു. അധിനിവേശ രാഷ്ട്രമായ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ ശേഷം യുഎഇ മതപരമായ നിയമങ്ങളില്‍ മാറ്റംവരുത്തിയിരുന്നു. മദ്യപാന നിയന്ത്രണം, അവിവാഹിതരായ യുവതീ-യുവാക്കള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കല്‍ തുടങ്ങിയവയിലാണ് മാറ്റംവരുത്തിയത്.

രാജ്യത്ത് ഇസ്രയേലികളുടെ വരവ് മൂലം യുഎഇയില്‍ ജനസംഖ്യാപരമായും സാംസ്‌കാരികപരമായും മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അബൂദബിയിലെ കിരീടാവകാശിയുടെ മുന്‍ ഉപദേഷ്ടാവ് അബ്ദുല്‍ ഖലെക് അബ്ദുല്ല മുന്നറിയിപ്പ് നല്‍കി. 'അടുത്തിടെ യുഎഇ പൗരത്വം നേടിയ നൂറുകണക്കിന് ആളുകള്‍ അറബി സംസാരിക്കാത്തവരാണ്. അവരുടെ കുട്ടികള്‍ അത് പഠിക്കാനുള്ള ശ്രമം നടത്തുന്നില്ല. ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. കൂടാതെ എമിറേറ്റുകളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മൂല്യങ്ങളും അറിയാത്തവരുമാണ്. അതിനുള്ള അവകാശവും നല്‍കി അവരുടെ യഥാര്‍ത്ഥ ദേശീയത നിലനിര്‍ത്തുക, ഭരണകൂടത്തോടുള്ള അവരുടെ വിശ്വസ്തതയുടെ വ്യാപ്തി ഞങ്ങള്‍ക്ക് അറിയില്ലെന്നും അബ്ദുല്‍ ഖലെക് അബ്ദുല്ല ട്വിറ്ററില്‍ പറഞ്ഞു. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ യുഎഇയുടെ ജനസംഖ്യാപരമായ ഘടന പ്രവര്‍ത്തനരഹിതവും വിചിത്രവും ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലിരുന്നപ്പോള്‍ യുഎഇയും ബഹ്‌റയ്‌നും ഉള്‍പ്പെടെ നിരവധി അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണമാക്കിയിരുന്നു.

5000 Israelis granted UAE citizenship in three months

Next Story

RELATED STORIES

Share it