Sub Lead

മാധ്യമപ്രവര്‍ത്തകനെ കോടതിയില്‍ വച്ച് മര്‍ദിച്ച അഭിഭാഷകര്‍ക്ക് ഏഴു വര്‍ഷം തടവ്

മാധ്യമപ്രവര്‍ത്തകനെ കോടതിയില്‍ വച്ച് മര്‍ദിച്ച അഭിഭാഷകര്‍ക്ക് ഏഴു വര്‍ഷം തടവ്
X

ഉജ്ജയ്ന്‍: മധ്യപ്രദേശിലെ ഉജ്ജയ്‌നില്‍ മാധ്യമപ്രവര്‍ത്തകനെ കോടതിയില്‍ വച്ച് മര്‍ദ്ദിച്ച അഞ്ച് അഭിഭാഷകരെ തടവിന് ശിക്ഷിച്ചു. 2009ല്‍ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ ധര്‍മേന്ദ്ര ശര്‍മ, ശൈലേന്ദ്ര ശര്‍മ, ഭാവേന്ദ്ര ശര്‍മ, പുരുഷോത്തം റായ് എന്നിവരെ ഏഴു വര്‍ഷവും സുരേന്ദ്രശര്‍മ എന്ന 90 വയസുള്ള അഭിഭാഷകനെ മൂന്നുവര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്. നീതിയുടെ ക്ഷേത്രമെന്ന് വിലയിരുത്തപ്പെടുന്ന കോടതിയില്‍ നടന്ന ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ഡിസ്ട്രിക്ട് ആന്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശ്രീകൃഷ്ണ ദാഗ്‌ലിയ പറഞ്ഞു. '' പ്രതികള്‍ നിയമം അറിയുന്നവരാണ്. ആക്രമണത്തിന്റെ സ്വഭാവം, പരുക്ക് എന്നിവ നോക്കുമ്പോള്‍ കഠിനമായ ശിക്ഷ ആവശ്യമാണ്.''-കോടതി വിശദീകരിച്ചു.

ഒരു ക്രിമിനല്‍ കേസില്‍ സാക്ഷി പറയാന്‍ മാധ്യമപ്രവര്‍ത്തകനായ ഗ്യാന്‍ശാം പട്ടേല്‍ 2009 ഫെബ്രുവരിയില്‍ ഉജ്ജയ്ന്‍ കോടതിയില്‍ പോയിരുന്നു. അന്ന് തന്നെ അഭിഭാഷകനായ ധര്‍മേന്ദ്ര ശര്‍മ, പട്ടേലിനോട് മോശമായി പെരുമാറി. തൊട്ടടുത്ത ദിവസം അഭിഭാഷകനെ കാണാന്‍ പട്ടേല്‍ കോടതിയില്‍ എത്തിയപ്പോഴാണ് ശാരീരികമായി ആക്രമിച്ചത്. ഇരുമ്പുവടിയെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it