Sub Lead

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാല് മലയാളികളെന്ന് സ്ഥിരീകരണം

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാല് മലയാളികളെന്ന് സ്ഥിരീകരണം
X

തെഹ്‍റാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയിലുള്ള 18ഇന്ത്യക്കാരിൽ നാലു മലയാളികളെന്ന് സ്ഥിരീകരിച്ചു. കപ്പലിന്‍റെ ക്യാപ്റ്റൻ കൊടുങ്ങല്ലൂർ സ്വദേശി പി ജി സുനിൽ കുമാർ, ആലുവ സ്വദേശി ഷിജു ഷേണായ്, കണ്ണൂർ മേലേക്കണ്ടി പ്രജിത്ത്, ആലുവ സ്വദേശി ഡിജോ പാപ്പച്ചൻ എന്നിവരെ കുറിച്ചുള്ള വിവരമാണ് ഇറാന്‍ കൈമാറിയത്. ഇന്ത്യ, ലത്വിയാ, ഫിലിപ്പിൻസ്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 23 ജീവനക്കാരാണ് കപ്പലിലുളളത്. എന്നാല്‍ കപ്പലില്‍ ബന്ദികളായിട്ടുള്ള മലയാളികള്‍ അടക്കമുള്ളവര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കപ്പലിലെ മുഴുവൻ ജീവനക്കാരുടെയും ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്. ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതിന്‍റെയും ജോലി ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Next Story

RELATED STORIES

Share it