Sub Lead

അമേരിക്കയിലെ ഹവായ് ദ്വീപില്‍ കാട്ടുതീ പടരുന്നു; 36 മരണം

അമേരിക്കയിലെ ഹവായ് ദ്വീപില്‍ കാട്ടുതീ പടരുന്നു; 36 മരണം
X

ന്യൂയോര്‍ക്ക്: പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായ് ദ്വീപ് സമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപില്‍ വന്‍ കാട്ടുതീ പടരുന്നു. അപകടത്തില്‍ ഇതുവരെ 36 പേര്‍ മരണപ്പെട്ടതായാണ് റിപോര്‍ട്ട്. റിസോര്‍ട്ട് നഗരമായ ലഹായിനയിലാണു തീ പടര്‍ന്നത്. ജീവന്‍ രക്ഷിക്കാന്‍ നിരവധി പേര്‍ പസഫിക് സമുദ്രത്തിലേക്ക് ചാടിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കടലില്‍ ചാടിയ പലരേയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ 20ഓളം പേരെ വിമാനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. നഗരത്തിനു സമീപത്തായി വീശിയടിച്ച ചുഴലിക്കാറ്റ് കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. ടൂറിസ്റ്റ് കേന്ദ്രമായ ലഹായിനയില്‍ അടുത്തടുത്തായി നൂറുകണക്കിനു വീടുകളും വലിയ ഹോട്ടലുകളുമുണ്ട്. ഇവയില്‍ മിക്കതും അഗ്‌നിക്കിരയായതായാണ് റിപോര്‍ട്ടുകള്‍. തീപ്പടര്‍ന്നതിനു പിന്നാലെ 11,000 ടൂറിസ്റ്റുകളെ ദ്വീപില്‍ നിന്നു ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തെ പല സ്ഥലങ്ങളും പൂര്‍മായും കത്തി നശിച്ച നിലയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് കാട്ടുതീ പടരാന്‍ തുടങ്ങിയത്. ആയിരം ഏക്കറോളം സ്ഥലമാണ് കാട്ടുതീയില്‍ കത്തി നശിച്ചത്.

Next Story

RELATED STORIES

Share it