Sub Lead

നവ വധുവിനെ ഭര്‍തൃ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവാന്‍ ശ്രമിച്ച കാമുകന്‍ മര്‍ദ്ദനമേറ്റ് മരിച്ചു

ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മര്‍ദനമേറ്റാണ് മരണം.

നവ വധുവിനെ ഭര്‍തൃ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവാന്‍ ശ്രമിച്ച കാമുകന്‍ മര്‍ദ്ദനമേറ്റ് മരിച്ചു
X

ലഖ്‌നൗ: ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കാമുകിയെ വിളിച്ചിറക്കി കൊണ്ടു പോകാന്‍ ശ്രമിച്ച 25കാരനായ യുവാവ് മര്‍ദനമേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മര്‍ദനമേറ്റാണ് മരണം.

ബിഹാര്‍ അതിര്‍ത്തി പ്രദേശമായ സിവാനിലെ പങ്കജ് മിശ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തന്റെ ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഡിയോറിയ സ്വദേശിയായ വികാസ് പാണ്ഡേ എന്നയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഡിസംബര്‍ എട്ടിനായിരുന്നു വിവാഹം.

ബുധനാഴ്ച രാത്രി 11 ഓടെ യുവതിയുടെ ഭര്‍തൃവീട്ടില്‍ പങ്കജ് മിശ്രയുടെ സുഹൃത്തുക്കളും എത്തി. വീട്ടില്‍ നിന്ന് യുവതിയെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാരും ഇവരുമായി അടിപിടിയായി. വീട്ടില്‍ നിന്നുള്ള നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തുകയും പങ്കജിനെ പിടികൂടുകയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ യുവാവിനെ പോലിസെത്തിയാണ് അടുത്തുള്ള ക്ലിനിക്കിലേക്കും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റിയത്. അവിടെ ചികിത്സയിലിരിക്കെ യുവാവ് മരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it