Sub Lead

കര്‍ണാടക വര്‍ഗീയ വിരുദ്ധസേനയില്‍ 248 അംഗങ്ങള്‍; സുധീര്‍ കുമാര്‍ റെഡ്ഡി നയിക്കും

കര്‍ണാടക വര്‍ഗീയ വിരുദ്ധസേനയില്‍ 248 അംഗങ്ങള്‍; സുധീര്‍ കുമാര്‍ റെഡ്ഡി നയിക്കും
X

ബംഗളൂരു: കര്‍ണാടകയിലെ തീരദേശ ജില്ലകളിലെയും മാല്‍നാട് പ്രദേശത്തെയും വര്‍ഗീയ പ്രവര്‍ത്തനങ്ങളെ നേരിടാനുള്ള പ്രത്യേകസേനയില്‍ 248 പോലിസുകാരെ നിയമിച്ചു. മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡിയാണ് പ്രത്യേക സേനയുടെ മേധാവി. തീരദേശ ജില്ലകളായ ദക്ഷിണകന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും മാല്‍നാട്ടിലെ ഷിമോഗയിലുമാണ് ഈ പോലിസ് സേന പ്രവര്‍ത്തിക്കുക. കര്‍ക്കല, ഉഡുപ്പി എന്നിവിടങ്ങളിലെ ക്യാംപുകളിലാണ് ഈ പോലിസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിരീക്ഷിക്കുക, വര്‍ഗീയ സ്വഭാവമുള്ള പോസ്റ്റുകള്‍ ഇടുന്നവരെ കസ്റ്റഡിയില്‍ എടുക്കുക തുടങ്ങിയവയായിരിക്കും ചുമതലകള്‍. ഇവര്‍ക്ക് പ്രത്യേക യൂണിഫോമും വാഹനങ്ങളും നല്‍കും. പടിഞ്ഞാറന്‍ റെയ്ഞ്ച് ഐജി അമിത് സിങിനോടാണ് സേന റിപോര്‍ട്ട് ചെയ്യേണ്ടത്.

Next Story

RELATED STORIES

Share it